x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ന​ശാ മു​ക്ത് യു​വ' പ്ര​ചാ​ര​ണ​വു​മാ​യി അ​മൃ​ത ആ​ശു​പ​ത്രി

വെബ് ഡെസ്ക്
Published: August 3, 2026 05:27 AM IST | Updated: August 3, 2026 05:27 AM IST

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഡോ. ​പ്രേം നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു.

കൊ​ച്ചി: ല​ഹ​രി​വി​മു​ക്ത ഭാ​ര​തം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ഹ്വാ​നം ചെ​യ്ത ന​ശാ മു​ക്ത് യു​വ ഫോ​ർ വി​കസി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​മൃ​ത ആ​ശു​പ​ത്രി​യും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം കൊ​ച്ചി കാ​മ്പ​സും സം​യു​ക്ത​മാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം, അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം, അ​മൃ​ത വി​ദ്യാ​ല​യം, അ​മൃ​ത അ​യു​ധ്, മേ​രാ യു​വ ഭാ​ര​ത് , കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ-​കാ​യി​ക മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​വു​മു​ണ്ടാ​യി​രു​ന്നു.

അ​മൃ​ത ഹോ​സ്പി​റ്റ​ൽ​സ് ഗ്രൂ​പ്പ് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​പ്രേം നാ​യ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ശാ മു​ക്ത് യു​വ ഫോ​ർ വി​ക്സി​ത് ഭാ​ര​ത് സ​ങ്ക​ൽ​പ് അ​ഭി​യാ​ൻ ദേ​ശീ​യ പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​ങ്കാ​ളി​ക​ളാ​യി. ല​ഹ​രി​വി​മു​ക്ത ഭാ​ര​തം കെ​ട്ടി​പ്പെടു​ക്കാ​നു​ള്ള പ്ര​തി​ജ്ഞ​യും ച​ട​ങ്ങി​ൽ ചൊ​ല്ലി.

Tags : Nattuvishesham Districtnews Amrita Hospital

Recent News

Corehub Up