x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ അ​ന​ലി​സ്റ്റു​ക​ള്‍ ക​ളം നി​റ​യു​ന്നു


Published: December 11, 2025 06:45 AM IST | Updated: December 11, 2025 06:45 AM IST

സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ അ​ന​ലി​സ്റ്റു​ക​ളാ​യ കി​ര​ണ്‍ കെ. ​നാ​രാ​യ​ണ​ന്‍ (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി), അ​ഭി​ന​ന്ദ​ന്‍ മോ​ഹ​ന്‍​ത (കാ​ലി​ക്ക​ട്ട് എ​ഫ്‌​സി), അ​ഞ്ജി​ത (മ​ല​പ്പു​റം എ​ഫ്‌​സി

ക​ണ്ണൂ​ര്‍: യൂ​റോ​പ്യ​ന്‍ ലീ​ഗു​ക​ളി​ല്‍ പ​രി​ചി​ത​മാ​യ അ​ന​ലി​സ്റ്റു​ക​ള്‍ ഇ​പ്പോ​ള്‍ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലും പ്ര​ത്യേ​കി​ച്ച് സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ലെ നാ​ല് ക്ല​ബു​ക​ളി​ല്‍ എ​തി​രാ​ളി​ക​ളു​ടെ ക​ളി ശൈ​ലി​ക​ള്‍, ദൗ​ര്‍​ബ​ല്യ​ങ്ങ​ള്‍, ക​ളി​ക്കാ​രു​ടെ പ്ര​ക​ട​നം, ഹീ​റ്റ് മാ​പ്പു​ക​ള്‍, ട്രാ​ന്‍​സി​ഷ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് തു​ട​ങ്ങി​യ​വ സി​സ്റ്റ​മാ​റ്റി​ക്കാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത് അ​ന​ലി​സ്റ്റു​ക​ളാ​ണ്.

പാ​ല​ക്കാ​ട് കോ​ട്ടാ​യി സ്വ​ദേ​ശി കി​ര​ണ്‍ കെ.​നാ​രാ​യ​ണ​ന്‍ (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി), ഒ​ഡീ​ഷ സ്വ​ദേ​ശി അ​ഭി​ന​ന്ദ​ന്‍ മോ​ഹ​ന്‍​ത (കാ​ലി​ക്ക​റ്റ് എ​ഫ്‌​സി), കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി അ​ഞ്ജി​ത (മ​ല​പ്പു​റം എ​ഫ്‌​സി), ചെ​ന്നൈ സ്വ​ദേ​ശി​നി അ​നു​ഷ (തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് എ​ഫ്‌​സി) എ​ന്നി​വ​രാ​ണ് സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ വി​വി​ധ ക്ല​ബു​ക​ളി​ല്‍ അ​ന​ലി​സ്റ്റു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ത​ന്നെ പ​രി​ചി​ത​മാ​യി വ​രു​ന്ന ഒ​രു പോ​സ്റ്റ് ആ​യ​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ അ​ന​ലി​സ്റ്റ് കോ​ഴ്‌​സ് പ​ഠി​ച്ച​വ​ര്‍ ചു​രു​ക്കം പേ​ര്‍ മാ​ത്ര​മേ ഒ​ള്ളൂ. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ എ​ല്ലാ ക്ല​ബു​ക​ളും ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഐ ​ലീ​ഗ് ക്ല​ബു​ക​ളി​ല്‍ എ​ല്ലാ​വ​രും അ​ന​ലി​സ്റ്റ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല.

ഇ​ന്ത്യ​യി​ല്‍ നി​ല​വി​ല്‍ അ​ന​ലി​സ്റ്റ് കോ​ഴ്‌​സു​ക​ള്‍ പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. യു​കെ, സ്‌​പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ഓ​ണ്‍​ലൈ​നാ​യോ ഓ​ഫ് ലൈ​നാ​യോ ആ​ണ് കോ​ഴ്‌​സ് പ​ഠി​ക്കാ​വു​ന്ന​താ​ണ്. ഫു​ട്‌​ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ക്‌​നി​ക്ക​ല്‍ അ​റി​വ്, ല​ക്ഷ​ങ്ങ​ള്‍ വി​ല വ​രു​ന്ന സോ​ഫ്റ്റ് വെ​യ​റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നു​ള്ള ക​ഴി​വ് എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത.

ഒ​രു ടീം ​വി​ജ​യി​ക്കു​ന്ന​തി​ന്‍റെ പി​ന്നി​ല്‍ സ​യ​ന്‍റി​ഫി​ക് പ്ലാ​നിം​ഗും റി​യ​ല്‍-​ടൈം ഡാ​റ്റ​യു​ടെ​യും കൃ​ത്യ​മാ​യ ഉ​പ​യോ​ഗ​വും ഒ​രു വ​ലി​യ ഘ​ട​ക​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒ​രു പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബി​ന് ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി അ​ന​ലി​സ്റ്റു​ക​ള്‍ മാ​റി​യി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​ക​രു​ടെ ക​ണ്ണു​ക​ള്‍​ക്ക് കാ​ണാ​ന്‍ പ​റ്റാ​ത്ത നൂ​റു​ക​ണ​ക്കി​ന് കാ​ര്യ​ങ്ങ​ള്‍ വീ​ഡി​യോ അ​നാ​ലി​സി​സി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കും.

ഒ​രു ടീ​മി​ന് ഗോ​ള​ടി​ക്കു​ന്ന​തി​നൊ​പ്പം പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ന്‍ വേ​ണ്ട ടീ​മി​ലെ ചെ​റി​യ മാ​റ്റ​ങ്ങ​ള്‍ പോ​ലും അ​ന​ലി​സ്റ്റു​ക​ളു​ടെ ഡാ​റ്റ​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു. കേ​ര​ള ഫു​ട്‌​ബോ​ളും ഈ ​മാ​റ്റം ഏ​റ്റെ​ടു​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്. യു​വ താ​ര​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും മു​തി​ര്‍​ന്ന താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്ത​ലി​നും അ​ന​ലി​സ്റ്റു​ക​ളു​ടെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണ്.

Tags : Analysts weigh nattuviesham local news

Recent News

Corehub Up