x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പൂ​ർ​വ​നേ​ട്ട​വു​മാ​യി അ​നൂ​പ് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ

വെബ് ഡെസ്ക്
Published: August 3, 2026 04:15 AM IST | Updated: August 3, 2026 04:15 AM IST

ആ​ർ​ട്ടി​സ്റ്റ് ഇ​ൻ റ​സി​ഡ​ൻ​സ് പ​രി​പാ​ടി​യി​ൽ അ​നൂ​പ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നൊ​പ്പം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത ചു​മ​ർ​ചി​ത്രകലയിലൂ​ടെ ദേ​ശീ​യാം​ഗീ​കാ​രം നേ​ടി തൃ​ശൂ​ർ സ്വ​ദേ​ശി എ​ൻ.​ജി. അ​നൂ​പ്. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്തു​ദി​വ​സം​നീ​ണ്ട ആ​ർ​ട്ടി​സ്റ്റ് ഇ​ൻ റെ​സി​ഡ​ൻ​സ് 2026 പ​രി​പാ​ടി​യി​ൽ അ​നൂ​പ് കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യ ചി​ത്ര​ക​ല രാ​ജ്യ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ​ന്ത്ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് ഈ ​പ​രി​പാ​ടി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ത്യ​ൻ ക​ലാ​പാ​ര​ന്പ​ര്യ​ത്തെ സം​ര​ക്ഷി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പാ​ര​ന്പ​ര്യ​ചി​ത്ര​ക​ലാ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ​ക്കൊ​പ്പം കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി പ​ങ്കെ​ടു​ത്ത​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​നൂ​പ് പ​റ​ഞ്ഞു.
ജൂ​ലൈ 19 മു​ത​ൽ 29 വ​രെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്രാ​വു​ക​ളും വേ​ട്ട​ക്കാ​ര​നും എ​ന്ന പ​ഞ്ച​ത​ന്ത്ര​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് അ​നൂ​പ് ചി​ത്രം വ​ര​ച്ച​ത്. കേ​ര​ള ചു​മ​ർ​ചി​ത്ര​പാ​ര​ന്പ​ര്യ​ത്തി​ൽ ആ​കൃ​ഷ്ട​യാ​യ രാ​ഷ്ട്ര​പ​തി ചി​ത്ര​ത്തെ​യും ചി​ത്ര​കാ​ര​നെ​യും അ​ഭി​ന​ന്ദി​ച്ചു.

2009ൽ ​കാ​ന​ഡ​യി​ലെ എ​ലി​സ​ബ​ത്ത് ഗ്രീ​ൻ​ഷീ​ൽ​ഡ്സ് ഫൗ​ണ്ടേ​ഷ​ൻ ഗ്രാ​ന്‍റും 2018-ൽ ​കേ​ന്ദ്ര സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജൂ​ണി​യ​ർ ഫെ​ലോ​ഷി​പ്പും, 2020ൽ ​കേ​ന്ദ്ര ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ദേ​ശീ​യ പു​ര​സ്കാ​ര​വും അ​നൂ​പി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ചി​ത്ര​ക​ല​യി​ൽ ബി​രു​ദം നേ​ടി​യ അ​നൂ​പ് കോ​ൽ​ക്ക​ത്ത വി​ശ്വ​ഭാ​ര​തി ശാ​ന്തി​നി​കേ​ത​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണു പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്. നി​ല​വി​ൽ കോ​ൽ​ക്ക​ത്ത​യി​ലെ വി​ശ്വ​ബം​ഗ്ല യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി​യാ​ണ്. ക​ണി​മം​ഗ​ലം മ​ങ്കു​ഴി വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കും ഭാ​ര്യ ബ​ന​ശ്രീ, മ​ക​ൻ സ്വ​രാ​ഗ് എ​ന്നി​വ​ർ​ക്കു​മൊ​പ്പ​മാ​ണു താ​മ​സം.

Tags : Nattuvishesham Districtnews Rashtrapati Bhavan

Recent News

Corehub Up