x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മോഷ്ടാക്കൾ വിലസുന്നു

വെബ് ഡെസ്ക്
Published: August 3, 2026 05:25 AM IST | Updated: August 3, 2026 05:25 AM IST

ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മേ​ഖ​ല​യി​ൽ രാ​ത്രി​യാ​യാ​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്ന​താ​യി പ​രാ​തി. മൊ​ബൈ​ൽ, പേ​ഴ്സു​ക​ളും പണവും ത​ട്ടി​പ്പ​റി​ക്ക​ൽ എന്നിവ ന​ട​ക്കു​ന്ന​താ​യാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

ശ​നി​യാ​ഴ്ച രാ​ത്രി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ർ​ത്തി 13,800 രൂ​പ​യോ​ളം ക​വ​ർ​ന്നെ​ടു​ത്ത​താ​ണ് മോ​ഷ​ണ പ​ര​ന്പ​ര​യി​ൽ അ​വ​സാ​ന​ത്തേ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലെ റെ​യി​ൽ​വേ മേ​ൽ ന​ട​പ്പാ​ല​ത്തി​ലൂ​ടെ മ​റു​വ​ശ​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ൾ മു​ഖ​ത്തേ​ക്ക് കു​രു​മു​ള​ക് പൊ​ടി സ്പ്രേ ​അ​ടി​ച്ച ശേ​ഷം ഇ​ത​രം​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ പ​ണ​മ​ട​ങ്ങി​യ പേ​ഴ്സ് ത​ട്ടി​യെ​ടു​ത്ത​ സംഭവവുമുണ്ടായി. നേരത്തെയും ഈ പരിസരത്ത് നിരവധി കവർച്ചകളാണ് നടന്നിട്ടുള്ളത്.

ആ​ലു​വ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട മൊ​ഴി​കെ എ​ല്ലാ​യി​ട​വും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ട്രെ​യി​ൻ കാ​ത്തു നി​ൽ​ക്കു​ന്ന വ​നി​താ യാ​ത്ര​ക്കാ​രോ​ട് ചെ​റി​യ തു​ക ചോ​ദി​ച്ച് അ​ടു​ത്ത് വ​ന്ന ശേ​ഷം ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പ്ലാ​റ്റ്ഫോ​മി​ന് തു​ട​ക്ക​വും ഒ​ടു​ക്ക​വും മ​തി​യാ​യ വെ​ളി​ച്ച​മി​ല്ല. ഇ​ത് മു​ത​ലാ​ക്കി​യാ​ണ് മോ​ഷ​ണം.
മ​തി​യാ​യ സേ​നാം​ഗ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ പ്ലാ​റ്റ്ഫോ​മി​ലും ശ്ര​ദ്ധി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് പ​റ​യു​ന്നു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ എ​ല്ലാ പ്ലാ​റ്റ്ഫോ​മി​ലേ​ക്കും ക​യ​റാ​വു​ന്ന സ്ഥി​തി​യാ​ണ് ആ​ലു​വ​യി​ലു​ള്ള​ത്.

പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി നി​ര​വ​ധി കാ​ടു​മൂ​ടി​യ വ​ഴി​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ത്ത​നെ ക​യ​റ്റ​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്കോ പോ​ലീ​സി​നോ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന ക​ള്ള​ന്മാ​രെ പി​ടി​കൂ​ടാ​നും ക​ഴി​യാ​റി​ല്ല. ‌കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​യ​മി​ക്കാ​നും പ​ട്രോ​ളിം​ഗ് ന​ട​ത്താ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Thieves are running

Recent News

Corehub Up