x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഫ.​ എം.​കെ. സാ​നു​വി​ന്‍റെ പു​സ്ത​ക​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വാ​യി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം: മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: August 3, 2026 05:16 AM IST | Updated: August 3, 2026 05:16 AM IST

എം.​കെ. സാ​നു അ​നു​സ്മ​ര​ണം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: പ്ര​ഫ. എം.​കെ. സാ​നു​വി​ന്‍റെ പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ വാ​യി​ക്കാ​നും അ​റി​യു​വാ​നു​മു​ള്ള പ്ര​ചോ​ദ​നം ല​ഭി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും എം.​കെ. സാ​നു ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച എം.​കെ. സാ​നു​വി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എം.​കെ.​സാ​നു​വി​ന്‍റെ കൃ​തി​ക​ളെ​ല്ലാം ഏ​റ്റ​വും ല​ളി​ത​മാ​യാ​ണ് ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ക​ര്‍​മ​ഗ​തി എ​ന്ന ജീ​വ​ച​രി​ത്രം ഏ​റെ സ്പ​ര്‍​ശി​ച്ച പു​സ്ത​ക​മാ​ണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. എം. ​തോ​മ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി എം.​കെ.​സാ​നു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു.

ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ്, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, ര​ഞ്ജി​ത്ത് സാ​നു, ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം.​കെ. സാ​നു അ​വ​സാ​ന​മാ​യി എ​ഴു​തി​യ ഞാ​ന്‍ മ​ര​ണാ​നു​രാ​ഗ​ബ​ദ്ധ​ന്‍ എ​ന്ന പു​സ്ത​കം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, സാ​നു മാ​ഷി​ന്‍റെ മ​ക്ക​ളാ​യ എം.​എ​സ് ര​ഞ്ജി​ത്ത്, എം.​എ​സ്.​രേ​ഖ, എം.​എ​സ്. ഗീ​ത, എം.​എ​സ്. ഹാ​രി​സ് എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു.

Tags : Nattuvishesham Districtnews Prof. M.K. Sanu's books

Recent News

Corehub Up