ഓർത്തോപീഡിക് കോൺഫറൻസ് മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: റോബോട്ടിക് സർജറിയുടെ നൂതന സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിച്ച് വിപിഎസ് ലേക്ഷോർ ആശുപത്രി സംഘടിപ്പിച്ച ഫോർട്ട് 2026 അന്താരാഷ്ട്ര ഓർത്തോപീഡിക് കോൺഫറൻസ്. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്നു. വിപിഎസ് ലേക്ഷോർ മാനേജിംഗ് ഡയറക്ടർ എസ്.കെ. അ
ബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ഗ്രൂപ്പ് സിഇഒ അഭിഷേക് പൊഡുരി, ഓസ്ട്രേലിയയിൽ നിന്നുള്ള ഓർത്തോപീഡിക് സർജറി വിദഗ്ധൻ ഡോ. ബ്രെറ്റ് ഫ്രിറ്റ്സ്ച് എന്നിവർ പ്രസംഗിച്ചു.
ഡോ. അജിത് കുമാർ, ഡോ. തഡിമോഹൻ, ഡോ. പായം തരസൊലി, ഡോ. ശ്രീനിവാസ് തറ്റി, ഡോ. മനൻഷാ, ഡോ. മുകേഷ് ലദ്ദ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ലേക്ഷോർ ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസ്, ഡോ. അപ്പു ബെന്നി തോമസ്, ഡോ. വിനയ് ജയ്സൺ ചാക്കോ, ഡോ. എബിൻ റഹ്മാൻ, ഡോ. ജോസ് തോമസ് പാപ്പനശേരി തുടങ്ങിയവർ നേതൃത്വം നൽകി.
സർജറി ലൈവ് ഡെമോൺസ്ട്രേഷനും ഉണ്ടായിരുന്നു. കോൺഫറൻസിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഓർത്തോപീഡിക് സർജന്മാർ, അസ്ഥിരോഗ ചികിത്സ വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews VPS Lakeshore