x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി.വി. രാ​ജ ബ​ഹു​ദൂ​രം മു​ന്നി​ല്‍

തോ​മ​സ് വ​ര്‍​ഗീ​സ്
Published: October 19, 2026 07:20 AM IST | Updated: October 19, 2026 07:20 AM IST

ജൂനിയർ ബോയ്സ് ലോംഗ് ജംപിൽ സ്വർണം നേടിയ മൈലം ജി.​വി. രാ​ജ സ്പോ​ർ​ട്സ് സ്കൂ​ളിലെ അശ്വന്തിന്‍റെ പ്രകടനം

ആ​റ്റി​ങ്ങ​ല്‍: മ​ഴ മാ​റി വെ​യി​ല്‍ വ​ന്ന​പ്പോ​ഴും ജി.​വി​. രാ​ജ​യു​ടെ മെ​ഡ​ല്‍ വേ​ട്ട​യ്ക്ക് മാ​ത്രം ഒ​രു വേ​ഗ​ക്കു​റ​വു​മി​ല്ല. ട്രാ​ക്കി​ലും ഫീ​ല്‍​ഡി​ലും ഒ​രേ​പോ​ലെ മി​ന്നും പ്ര​കട​നം ന​ട​ത്തി മൈ​ലം ജി​വി രാ​ജാ സ്‌​കൂ​ളി​ന്‍റെ മെ​ഡ​ല്‍​കൊ​യ്ത്തും സ​മ്പൂ​ര്‍​ണ ആ​ധി​പ​ത്യ​വും. റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ അ​ത്‌​ല​റ്റി​ക് മീ​റ്റ് ര​ണ്ടു ദി​നം പി​ന്നി​ട്ട​പ്പോ​ൾ മ​ത്സ​രം പൂ​ര്‍​ണ​മാ​യും ജി.​വി. രാ​ജ താ​ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ത്തി​ലാ​ണ്.

മെ​ഡ​ല്‍ വേ​ട്ട​യി​ലും പോ​യി​ന്‍റ് പ​ട്ടി​ക​യി​ലും എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് ജി​വി രാ​ജാ​യു​ടെ മു​ന്നേ​റ്റം. 36 സ്വ​ര്‍​ണ​വും 22 വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 253 പോ​യി​ന്‍റുമാ​യ​യാ​ണ് സ്‌​പോ​ര്‍​ട്് ഹോ​സ്റ്റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ജി​.വി. രാ​ജ​യു​ടെ തേ​രോ​ട്ടം. ആ​റു സ്വ​ര്‍​ണ​വും ഒ​ന്‍​പ​തു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 64 പോ​യി​ന്‍റുമാ​യി ശ്രീ ​അ​യ്യ​ങ്കാ​ളി സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തും ഒ​രു സ്വ​ര്‍​ണ​വും മൂ​ന്നു വെ​ങ്ക​ല​വു​മാ​യി ആ​റ്റി​ങ്ങ​ല്‍ സെ​ന്‍​ട്ര​ലൈ​സ്ഡ് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

സ​ബ് ജി​ല്ല​യി​ല്‍ ആ​ധി​പ​ത്യ​മു​റ​പ്പി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര

സ​ബ് ജി​ല്ല​ക​ളി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യാ​ണ് ആ​ദ്യ ദി​നം മു​ത​ല്‍ ആ​ധി​പ​ത്യം തു​ട​രു​ന്ന​ത്.11 സ്വ​ര്‍​ണ​വും 11 വെ​ള്ളി​യും ഒ​ന്‍​പ​തു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 122 പോ​യി​ന്‍റോ ​ടെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്. മൂ​ന്നു സ്വ​ര്‍​ണ​വും ഏ​ഴു വെ​ള്ളി​യും ഏ​ഴു വെ​ങ്ക​ല​വു​മാ​യി 57 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തും ഒ​രു സ്വ​ര്‍​ണ​വും ര​ണ്ടു വെ​ള്ളി​യും ആ​റു വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 22 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ജ​ന​റ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ അരുമാ​നൂ​രി​ന്‍റെ മു​ന്നേ​റ്റം

ജ​ന​റ​ല്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എം​വി​എ​ച്ച്എ​സ്എ​സ് മാ​നൂ​രി​ന്‍റെ മു​ന്നേഅരുമാ​നൂ​രി​ന്‍റെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്.​ അ​ഞ്ചു​വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി 45 പോ​യി​ന്‍റോടെ അരു​മാ​നൂ​ര്‍ മെ​ഡ​ല്‍​പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത് തു​ട​രു​മ്പോ​ള്‍ കാ​ഞ്ഞി​രം​കു​ളം പി​കെ​എ​സ്എ​ച്ച്എ​സ്എ​സ് ഒ​രു സ്വ​ര്‍​ണ​വും അ​ഞ്ചു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മാ​യി 22 പോ​യി​ന്‍റുമാ​യി ര​ണ്ടാം സ്ഥാ​ന​ത്തും ഒ​ന്നു വീ​തം സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വു​മാ​യി ഒ​ന്‍​പ​തു പോ​യി​ന്‍റോ​ടെ പ​ട്ടം സെന്‍റ് മേ​രീ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. മീ​റ്റി​ന് ഇ​ന്നു കൊ​ടി​യി​റ​ങ്ങും.

Tags : NattuVishesham DistrictNews

Recent News

Corehub Up