x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ ഒ​രു കു​ട്ടി​ക്കു കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു


Published: July 7, 2026 01:33 AM IST | Updated: July 7, 2026 01:33 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വീ​ണ്ടും ഷി​ഗെ​ല്ല റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​റ​ന്മു​ള എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ കേ​സും. എ​ട്ടു വ​യ​സു​കാ​രി​ക്കാ​ണ് രോ​ഗ​ബാ​ധ. കു​ട്ടി കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നേ​ര​ത്തേ രോ​ഗം ബാ​ധി​ച്ച 10 വ​യ​സു​കാ​രി​യു​ടെ അ​യ​ൽ​വാ​സി​ക്കാ​ണ് ഇ​പ്പോ​ൾ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കേ​സാ​ണി​ത്. ആ​ദ്യ​ത്തെ കു​ട്ടി രോ​ഗം ഭേ​ദ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി വി​ട്ടു. സ്ഥ​ല​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

സ്കൂ​ളു​ക​ളി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്‌​ട​റേ​റ്റി​ൽ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ തീ​രുമാ​നി​ച്ച​താ​ണ്. എ​ന്നാ​ൽ തീ​രു​മാ​ന​ങ്ങ​ൾ​ ന​ട​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​സം​ഭ​വി​ച്ചി​ട്ടു​ണ്ട്. രോ​ഗാ​ണു കു​ട്ടി​ക​ളി​ലൂ​ടെ​യാ​ണ് വേ​ഗം പ​ട​രു​ന്ന​ത്.

ജി​ല്ല​യി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം കു​ന്നു​കൂ​ടിക്കി​ട​ക്കു​ക​യാ​ണ്.​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മ​ല്ല. ഹോ​ട്ട​ലു​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ യാ​തൊ​രു പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നി​ല്ല. വ്യ​ത്തി ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ​മി​ക്ക ഹോ​ട്ട​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : nattu vishesham Another child district tests Shigella

Recent News

Corehub Up