പൂയപ്പള്ളി(കൊല്ലം): സഹോദരീഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 39 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി അറസ്റ്റിലായെങ്കിലും തുടര്‍ നിയമ നടപടികള്‍ വൈകാന്‍ സാധ്യത.
വെളിയം പടിഞ്ഞാറ്റിന്‍കര കോടിയാട്ട് വീട്ടില്‍ ചന്ദ്രശേഖര പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മോഹനന് പിള്ള (64) കഴിഞ്ഞ ദിവസമാണ് കോട്ടയം കല്ലറയില്‍നിന്ന് അറസ്റ്റിലായത്.
കൊലപാതകം കഴിഞ്ഞു 39 വര്‍ഷമായതിനാല്‍ നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും തുടര്‍നടപടിയെന്നു പൊലീസ് പറഞ്ഞു. പിടികൂടിയ വ്യക്തി മോഹനന് പിള്ള തന്നെയെന്നു തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.
ഡിഎന്‍എ പരിശോധന വേണ്ടി വന്നാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത മോഹനന് പിള്ള കൊട്ടാരക്കര സബ്ജയിലിലാണ്.
Tags : Local News Nattuvishesham Kollam