പിടിയിലായ പ്രതി ജിനേഷ്
പാറശാല: എംഡിഎംഎയുമായി നിയമവിദ്യാര്‍ഥിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശി ജിനേഷ് ജയന് (32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 4.575 ഗ്രാം എംഡിഎംഎയും ബൈക്കും കസ്റ്റഡിയിലെടുത്തു. എക്സൈസ് വകുപ്പ് നടത്തിവരുന്ന 'ഓപ്പറേഷന് തൂഫാന്' സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30നായിരുന്നു അറസ്റ്റ്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ലതീഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എക്സൈസ് എന്‍ഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ ആർ. അജിത്, പ്രിവന്റിവ് ഓഫീസര്‍ കെ.ആർ. രജിത്ത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിന്റോ ഏബ്രഹാം, ആർ.ജെ. രഞ്ജിത്ത്, ആർ. ജിനേഷ്, ഡ്രൈവർ ആന്റെ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags : NattuVishasham DistrictNews