ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ സ്വീകരിച്ചാനയിക്കുന്നു.
കല്ലടിക്കോട്: മറ്റുള്ളവരിലെ നന്മകണ്ട യേശുവിന്റെ അമ്മയെപ്പോലെ സഹായിക്കാനും പരിചരിക്കാനും നമുക്ക് ഓരോരുത്തർക്കും സാധിക്കണമെന്നു പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ.മാതൃത്വം ദൈവദാനമാണെന്നും സ്ത്രീകൾ ദൈവത്തിന്റെ സഹകാരികളാണെന്നും ബിഷപ് പറഞ്ഞു.
ഓരാഴ്ചയായി ആഘോഷിച്ചുവന്ന മൈലമ്പുള്ളി സെന്റ് മേരീസ് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന്റേയും സമപനത്തിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ബിഷപിന്റെ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാന, തിരുനാൾ സന്ദേശം, ലദീഞ്ഞ് എന്നിവയുണ്ടായിരുന്നു. ജൂബിലി സ്മാരക സുവനീറും ബിഷപ് പ്രകാശനം ചെയ്തു.
ടാബ്ലോയും സ്നേഹവിരുന്നുമുണ്ടായിരുന്നു.
ഇടവക വികാരി ഫാ. ജോർജ് തെരുവൻകുന്നേൽ, കൈക്കാരന്മാരായ ജോർജ് ചെന്നക്കാട്ടുകുന്നേൽ, കുര്യാക്കോസ് ആലുങ്കൽ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishasham DistrictNews