ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക നുഫീല റസാക്കിന് ഉപഹാരം നൽകുന്നു.
പൂക്കോട്ടുംപാടം: സീനിയർ ചേംബർ ഇന്റർനാഷണൽ പൂക്കോട്ടുംപാടം, ഭിന്നശേഷി വിദ്യാലയങ്ങളിലെ അധ്യാപകരെയും ആയമാരെയും ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അമരന്പലം പഞ്ചായത്തിലെ ബഡ്സ് സ്കൂൾ, ഹോം സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരെയും ആയമാരെയുമാണ് ആദരിച്ചത്. ചടങ്ങുകളിൽ ക്ലബ് പ്രസിഡന്റ് ടി.സാജു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിതീഷ് പച്ചാത്ത്, ട്രഷറർ പ്രജീഷ്, ഭാരവാഹികളായ കെ. പ്രദീപ് കുമാർ, വി.കെ. ബിനു, ടെറൻസ് ഡിൽസണ്, രാജീവ് പെരുന്പ്രോൽ, അധ്യാപകരായ നുഫീല റസാക്ക്, സലൂഫ, ജിൻഷാ രാജൻ, പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.