ജസീൽ ,അജ്മൽ ,ഷാഹിദ് ഇർഫാൻ
നാദാപുരം :തൂണേരി സംസ്ഥാന പാതയിൽ യുവാക്കൾ സഞ്ചരിക്കുകയായിരുന്ന കാറിൽ നിന്നും എംഡിഎംഎ പിടികൂടി.മൂന്നുപേരെ അറസ്റ്റ് ചെയ്തു.
കോടഞ്ചേരി സ്വദേശി പടിക്കലക്കണ്ടി അജ്മൽ (28) ,എടച്ചേരി സ്വദേശി കണ്ടൻകുളങ്ങര ജസീൽ (28) ,പുറമേരി സ്വദേശി കുളങ്ങരത്ത് മീത്തലെത്തൈയുള്ളതിൽ ഷാഹിദ് ഇർഫാൻ (26) എന്നിവരെയാണ് നാദാപുരം അഡീഷണൽ എസ്ഐ കെ കുഞ്ഞിക്കണ്ണൻ അറസ്റ്റ് ചെയ്തത്.കാറിൽ നിന്നും 0.18 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ പെരിങ്ങത്തൂരിൽ നിന്നും നാദാപുരത്തേക്ക് വരികയായിരുന്ന കെഎൽ 18 യു 22 നമ്പർ കാർ തൂണേരി വേറ്റുമ്മൽ ജംഗ്ഷനിൽ ബസ്റ്റോപ്പിന് സമീപം പൊലിസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.കാർ പൊലിസ് കസ്റ്റഡിയിലെടുത്തു.
Tags : MDMA NattuVishasham DistrictNews