നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസര്‍ നിര്‍വഹിക്കുന്നു.
ചേർത്തല: ചേർത്തല താലൂക്ക് ആർട്ടിസ്റ്റ്സ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം 25 മുതൽ 30 വരെ ചേർത്തല എസ്എൻഡിപി യൂണിയൻ ഗ്രൗണ്ടിൽ നടക്കും. നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസര്‍ നിര്‍വഹിച്ചു. സാന്ത്വനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് എസ്.ആർ. ഇന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ്, വി.ആർ. മുരളീകൃഷ്ണൻ, പി. ഷാജി മോഹൻ, എ.എസ്. സാബു, ചേർത്തല രാജൻ എന്നിവർ പ്രസംഗിച്ചു.