x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക്ടോ​റി​യ കോ​ള​ജി​ൽ പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത​വ​രു​ടെ സം​ഗ​മം


Published: April 27, 2026 05:48 AM IST | Updated: April 27, 2026 05:48 AM IST

വി​ക്ടോ​റി​യ കോ​ള​ജി​ൽ പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത​വ​രു​ടെ സം​ഗ​മം ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി കൊ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ഗ​വ. വി​ക്ടോ​റി​യ കോ​ള​ജി​ൽ പ​ഠി​ക്കു​ക​യും പി​ന്നീ​ട് അ​തേ കോ​ള​ജി​ൽ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത​വ​രു​ടെ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. വി​ക്ടോ​റി​യ​കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ നാ​ല്പ​തോ​ളം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 1887-ൽ ​സ്ഥാ​പി​ത​മാ​യ വി​ക്ടോ​റി​യ കോ​ളേ​ജി​ൽ ഇ​തു​വ​രെ പ​ഠി​ച്ച ഇ​രു​നൂ​റി​ല​ധി​കം പേ​രാ​ണ് അ​തേ സ്ഥാ​പ​ന​ത്തി​ൽ വി​വി​ധ വ​ർ​ഷ​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രാ​യ​ത്.

എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും വ​രും​മാ​സ​ങ്ങ​ളി​ൽ വി​ര​മി​ച്ച​യാ​ളു​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​ത്തു​കൂ​ട​ൽ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് അ​സോ​സി​യേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​രി​പാ​ടി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി കൊ​മ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​രി​ത ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചെ​റു​കാ​ട്ട്, വി​ക്ടോ​റി​യ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പി. ​മു​ര​ളീ​ധ​ർ, കെ.​പി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Victoria College nattuviehesham local news

Recent News

Corehub Up