x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​റ​ത്തി​ശേ​രി​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്നുപേ​ര്‍​ക്ക് ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: July 20, 2026 03:02 AM IST | Updated: July 20, 2026 03:02 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: പൊ​റ​ത്തി​ശേ​രി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. മൂ​ന്നു പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ക​ടി​യേ​റ്റ പൊ​റ​ത്തി​ശേ​രി സ്വ​ദേ​ശി​ക​ളാ​യ വി​രി​പ്പേ​രി വീ​ട്ടി​ല്‍ പ്ര​ജി​ത്ത് (42), ചെ​റു​കാ​ലി​ല്‍ വീ​ട്ടി​ല്‍ സു​മോ​ദ് (52) എ​ന്നി​വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ത​ച്ച​പ്പി​ള്ളി വീ​ട്ടി​ല്‍ സു​രേ​ഷി​നെ (59) തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ​ക്ക് ര​ണ്ട​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യെ കു​ടും​ബ​ശ്രീ യോ​ഗ​ത്തി​ന് കൊ​ണ്ടാ​ക്കി മ​ട​ങ്ങു​ന്ന വ​ഴി പൊ​റ​ത്തി​ശേ​രി സ്‌​കൂ​ളി​ന് മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ നി​ന്നി​രു​ന്ന ത​ന്നെ ഓ​ടി വ​ന്ന നാ​യ ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ്ര​ജി​ത്ത് പ​റ​ഞ്ഞു. അ​ടു​ത്തു​ള്ള ഓ​ട്ടോ​റി​ക്ഷ ജീ​വ​ന​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

കൗ​ണ്‍​സി​ല​ര്‍ ടി.​എ​സ്. വി​നീ​ത വി​വ​ര​മ​റി​യ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​യ​യെ പി​ടി​ച്ച് കൂ​ട്ടി​ലാ​ക്കി മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

Tags : Nattuvishesham District News

Recent News

Corehub Up