x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ്റി​ലേ​ക്ക് ചാ​ടാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ര​ക്ഷി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ര്‍


Published: June 11, 2026 06:43 AM IST | Updated: June 11, 2026 06:43 AM IST

പു​ന​ലൂ​ര്‍ : പു​ന​ലൂ​ര്‍ വ​ലി​യ​പാ​ല​ത്തി​ല്‍ നി​ന്ന് ക​ല്ല​ട​യാ​റ്റി​ലേ​ക്ക് ചാ​ടാ​നാ​ഞ്ഞ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ര​ക്ഷി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ര്‍. പു​ന​ലൂ​രി​ലെ ഡ്രൈ​വ​റാ​യ താ​ജു​ദീ​നാ​ണ് യു​വാ​വി​നെ ര​ക്ഷി​ച്ച​ത്. ചൊ​വ്വാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം.

രാ​ജ​പാ​ള​യം സ്വ​ദേ​ശി​യും പു​ന​ലൂ​രി​ലെ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ യു​വാ​വാ​ണ് ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള ആ​റ്റി​ലേ​ക്ക് ചാ​ടാ​ൻ ശ്രമിച്ചത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ പി​ടി​ച്ചു​ക​യ​റി ചാ​ടാ​നാ​യു​ന്ന​തി​നി​ടെ ക​ണ്ടു​നി​ന്ന താ​ജു​ദീ​ന്‍ ഓ​ടി​യെ​ത്തി ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​ല്‍ പി​ടി​ച്ച് പാ​ല​ത്തി​ലേ​ക്ക് വ​ലി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കി. ജോ​ലി ചെ​യ്യു​ന്ന ഹോ​ട്ട​ലി​ലെ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ക്കി അയക്കാൻ ഏ​ര്‍​പ്പാ​ടാ​ക്കി.
പു​ന​ലൂ​രി​ല്‍ വ​ലി​യ​പാ​ല​ത്തി​ല്‍ നി​ന്നും തൂ​ക്കു​പാ​ല​ത്തി​ല്‍ നി​ന്നും ആ​ളു​ക​ള്‍ ആ​റ്റി​ലേ​ക്ക് ചാ​ടു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.

Tags : Local News Nattuvishesham Kollam

Recent News

Corehub Up