x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ ഓ​ട്ടോ​ണോ​മ​സ് ബാ​ച്ച് ഉ​ദ്ഘാ​ട​നം ‘ഉ​പ​ന​യ​ന 2026’ നാ​ളെ


Published: July 6, 2026 04:32 AM IST | Updated: July 6, 2026 04:32 AM IST

തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ല്‍ ഓ​ണേ​ഴ്‌​സ് ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ​യും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ബാ​ച്ചു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ നി​ര്‍​വ​ഹി​ക്കും. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍ സ്വ​യം​ഭ​ര​ണ പ​ദ​വി നേ​ടി​യ മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ന്‍റെ ആ​ദ്യ ഓ​ട്ടോ​ണോ​മ​സ് ബാ​ച്ചാ​ണി​ത്.

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നാ​ലു​വ​ര്‍​ഷ ഓ​ണേ​ഴ്‌​സ് ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളാ​യ ബി​സി​എ, ബി​കോം, ബി​ബി​എ, ബി​എ​സ് സി ​ഫു​ഡ് ടെ​ക്‌​നോ​ള​ജി, ഈ ​വ​ര്‍​ഷം ആ​രം​ഭി​ച്ച ബി​എ​സ് സി ​സൈ​ക്കോ​ള​ജി, എം​സി​എ, എം​ബി​എ, എം​എ​സ്ഡ​ബ്ല്യു, ബ​യോ​ടെ​ക്‌​നോ​ള​ജി, ബ​യോ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ്, ഫു​ഡ്‌​ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും 2026 അ​ക്കാ​ദ​മി​ക് ബാ​ച്ചി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​ന​വും തൊ​ഴി​ല്‍ സാ​ധ്യ​ത വ​ര്‍​ധ​ന​യും ല​ക്ഷ്യ​മി​ട്ട് മാ​ക്ഫാ​സ്റ്റ് കോ​ള​ജും എ​സ്എ​സ്‌​സി നാ​സ്‌​കോ​മും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം നാ​സ്‌​കോം ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ ഏ​ബ​ല്‍ ജോ​ര്‍​ജ് കോ​ള​ജ് അ​ധി​കൃ​ത​ര്‍​ക്കു കൈ​മാ​റും.

മാ​ക്ഫാ​സ്റ്റ് മാ​നേ​ജ​രും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ഫാ. ​ഡോ. തോ​മ​സു​കു​ട്ടി പ​തി​നെ​ട്ടി​ല്‍, പ്രി​ന്‍​സി​പ്പ‌​ൽ ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ന്‍, ഡോ. ​ആ​ര്‍.​കെ. ആ​ശാ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up