x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ർ​ഹി​ക പീ​ഡ​ന വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം; ഫ്ലാ​ഷ്‌​മോ​ബ് ന​ട​ത്തി


Published: February 10, 2026 01:55 AM IST | Updated: February 10, 2026 01:55 AM IST

ത​ല​ശേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ഗാ​ർ​ഹി​ക പീ​ഡ​ന വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്.

ത​ല​ശേ​രി: ത​ല​ശേ​രി പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഗാ​ർ​ഹി​ക പീ​ഡ​ന വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഫാ​മി​ലി കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ന്‍റെ​യും ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​യ​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി നി​യ​മ സ​ഹാ​യം ന​ൽ​കു​ന്ന സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്.

ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന നി​യ​മം, പീ​ഡ​നം നേ​രി​ടു​ന്ന​വ​ർ​ക്കു​ള്ള സ​ർ​ക്കാ​ർ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം, ഫാ​മി​ലി കൗ​ൺ​സ​ലിം​ഗ് സെ​ന്‍റ​റും സ​ർ​വീ​സ് പ്രൊ​വൈ​ഡിം​ഗ് സെ​ന്‍റ​റും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ്ലാ​ഷ്‌​മോ​ബ് അ​വ​ത​രി​പ്പി​ച്ച​ത്.

ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​ന്പ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ നി​യ​മ​ങ്ങ​ൾ​ക്ക് ഒ​പ്പം ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മ​നോ​ഭാ​വ​ത്തി​ലും മാ​റ്റം വ​രേ​ണ്ട​തു​ണ്ടെ​ന്ന് ഫാ. ​ബി​ബി​ൻ വ​ര​ന്പ​ക​ത്ത് പ​റ​ഞ്ഞു.
അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​ൽ​ബി​ൻ തെ​ങ്ങും​പ​ള്ളി​ൽ, ഫാ​മി​ലി കൗ​ൺ​സ​ലിം​ഗ് ന​ട​ത്തു​ന്ന കൗ​ൺ​സി​ല​ർ​മാ​ർ, സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Awareness campaign nattuvishesham local news

Recent News

Corehub Up