ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കൈയാങ്കളി (File Photo)
തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത. അതേസമയം, എംഎൽഎ ആയതിനാൽ കൂടുതൽ നടപടികൾ ഒഴിവാക്കുമെന്നാണ് സൂചന. ചിറയിൻകീഴിലെ പ്രാദേശിക നേതൃത്വവുമായി യോജിച്ചു പോകാനും പാർട്ടി നിർദേശം നൽകും.
അതേസമയം, എം.എം. ഹസൻ അധ്യക്ഷനായ സമിതി കെപിസിസിക്ക് ഇന്ന് റിപ്പോർട്ട് നൽകും. ഇതനുസരിച്ചായിരിക്കും തുടർ തീരുമാനം. ബുധനാഴ്ച സമിതിക്ക് മുന്നിലെത്തി രമ്യ താൻ അച്ചടക്കമുള്ള പാർട്ടിക്കാരിയാണെന്ന് വിശദീകരിച്ചിരുന്നു.
കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂർ മണ്ഡലം വൈസ് പ്രസിഡന്‍റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗവുമായി ബന്ധപ്പെട്ട് പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതും ഇടപെട്ടതുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. പാളയം പ്രദീപ് എംഎൽഎയുടെ പിഎ ആണെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.