x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം നടത്തി


Published: December 2, 2025 01:51 AM IST | Updated: December 2, 2025 01:51 AM IST

മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ര​ണ​ത്തി​ൽ നി​ന്ന്.

മ​ട്ട​ന്നൂ​ർ: ഗ്യാ​സ് പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഗെ​യ്ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​തോ​റി​റ്റി.

പോ​ലീ​സ്, അ​ഗ്നി​ശ​മ​ന വി​ഭാ​ഗം, സ്കൂ​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി​യ​ത്. ന​ഗ​ര​ത്തി​ലെ​യും കൃ​ഷി​യി​ട​ങ്ങ​ളി​ലെ​യും മ​റ്റും പൈ​പ്പ് ലൈ​ൻ ക​ട​ന്നുപോ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട സു​ര​ക്ഷ​യും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി വ​രു​ന്ന​ത്.

ജി​ല്ല​യി​ൽ 121 കി​ലോ മീ​റ്റ​ർ ദൂ​ര​ത്തി​ലൂ​ടെ​യാ​ണ് ഗ്യാ​സ് പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. ഓ​രോ 16 കി​ലോ മീ​റ്റ​റി​ലും ഗ്യാ​സ് പൈ​പ്പ് ലൈ​നി​ൽ സ്റ്റേ​ഷ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ൽ വീ​ടു​ക​ളി​ൽ അ​ട​ക്കം ഗ്യാ​സ് ക​ണ​ക്‌ഷ​ൻ ന​ൽ​കി​യി​രു​ന്നു. പൈ​പ്പ് ലൈ​ൻ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്നു ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി എ​ടു​ക്കാ​നോ കു​ഴ​ൽക്കി​ണ​ർ കു​ഴി​ക്കാ​നോ പാ​ടി​ല്ല. പൈ​പ്പ് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ത്ത് എ​ന്തെ​ങ്കി​ലും പ്ര​വൃ​ത്തി ന​ട​ത്ത​ണ​മെ​ങ്കി​ൽ ഗെ​യി​ൽ അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി വാ​ങ്ങ​ണം. പൈ​പ്പി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ൽ​കി. മ​ട്ട​ന്നൂ​ർ സി​ഐ എം.​വി. ബി​ജു, എ​സ്ഐ സി.​പി. ലി​നേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Awareness campaign nattuvisesham local news

Recent News

Corehub Up