x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 ല​ക്ഷത്തിന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ; ഒ​രാ​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: August 17, 2026 11:40 PM IST | Updated: August 17, 2026 11:40 PM IST

പ്രതീകാത്മക ചിത്രം

ഏ​റ്റു​മാ​നൂ​ർ: ബേ​ക്ക​റി​യു​ടെ മ​റ​വി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന ന​ട​ത്തി​യ ഒ​രാ​ൾ പി​ടി​യി​ൽ. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​ണ്ട​ൻ​ചി​റ​യി​ൽ പി.​ആ​ർ. ബേ​ക്ക​റി​യു​ടെ ഗോ​ഡൗ​ണി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 90 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പേ​രൂ​ർ ക​ണ്ട​ൻ​ചി​റ സ്വ​ദേ​ശി പി.​ആ​ർ. ഉ​ണ്ണി​ക്കു​ട്ട​നെ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ കോ​ട്ട​യം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ച് ബേ​ക്ക​റി​യു​ടെ മ​റ​വി​ൽ ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് എ​ക്സൈ​സ് സം​ഘം പ​റ​യു​ന്ന​ത്.
എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ദ​ർ​ശ​കും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഓ​ഫീ​സ​ർ ഹ​രി​ഹ​ര​ൻ പോ​റ്റി, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. അ​ജി​ത് കു​മാ​ർ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up