x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​രാ​പോ​ൾ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി അ​ടു​ത്ത​വ​ർ​ഷം പു​ന​രാ​രം​ഭി​ക്കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: July 20, 2026 01:46 AM IST | Updated: July 20, 2026 01:46 AM IST

ഇ​രി​ട്ടി: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് ദീ​ർ​ഘ​കാ​ല പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ല​ച്ചു​കി​ട​ക്കു​ന്ന ബാ​രാ​പോ​ൾ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം അ​ടു​ത്ത വ​ർ​ഷം പു​ന​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്നും വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും പ​ദ്ധ​തി വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ പ​ത്തി​ലൊ​ന്ന് വ​രെ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. ഉ​ത്പാ​ദ​നം ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി നി​ല​ച്ചി​ട്ടും മു​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​പ്പാ​ക്കി​യ ദീ​ർ​ഘ​കാ​ല വൈ​ദ്യു​തി വാ​ങ്ങ​ൽ പ​ദ്ധ​തി പി​ന്നീ​ട് നി​ർ​ത്ത​ലാ​ക്കി​യ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ 24 മ​ണി​ക്കൂ​റും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തി​നാ​ൽ കെ​എ​സ്ഇ​ബി​ക്ക് ഏ​ക​ദേ​ശം 800 കോ​ടി രൂ​പ​യു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ വൈ​ദ്യു​തി മ​ന്ത്രി​മാ​ർ ഉ​യ​ർ​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up