x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഷീ​ർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു


Published: July 7, 2026 07:24 AM IST | Updated: July 7, 2026 07:24 AM IST

മു​ക്കം: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ സ്മ​ര​ണ പു​തു​ക്കി മു​ക്കം ന​ഗ​ര​സ​ഭ സ​ർ​ഗാ​ദ​രം 2026 എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​തും പു​സ്ത​ക​ങ്ങ​ൾ എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​തു​മാ​യ പ്രാ​ദേ​ശി​ക എ​ഴു​ത്തു​കാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മു​ക്കം വ്യാ​പാ​രി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ​ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ അ​ഡ്വ. കെ.​പി. ചാ​ന്ദ്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ നി​ന്നാ​യി നോ​വ​ൽ, ക​വി​ത, ചെ​റു​ക​ഥ, ജീ​വ​ച​രി​ത്രം തു​ട​ങ്ങി​യ വി​വി​ധ സാ​ഹി​ത്യ ശാ​ഖ​ക​ളി​ൽ പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച 36 എ​ഴു​ത്തു​കാ​രെ​യാ​ണ് ച​ട​ങ്ങി​ൽ ​ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​നീ​ഷ ഉ​ള്ളാ​ട്ടി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ കെ.​പി. ബി​ന്ദു, ഭ​വ​ന വി​നോ​ദ്, റാ​ഷി​ദ്‌ കു​ന്ന​ത്ത്, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷെ​രീ​ഫ് വെ​ണ്ണ​ക്കോ​ട്, വി. ​ഗി​രി​ജ, ജ​സീ​ല അ​സീ​സ്, ബ​ബി​ത മ​നോ​ജ്‌, എ​ഴു​ത്തു​കാ​രാ​യ എ.​വി. സു​ധാ​ക​ര​ൻ, ഡോ. ​അ​ബ്ദു​ൾ ക​രീം, കെ.​ടി. മ​ഹ​മൂ​ദ്, കെ.​ടി. ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Bashir organized day's activities

Recent News

Corehub Up