കൊല്ലം: മനോഹരമായ കാഴ്ചയൊരുക്കി ആരെയും മയക്കി വീഴ്ത്തുന്ന കൊല്ലം ബീച്ച് ഇപ്പോൾ അപകടം പതിയിരിക്കുന്ന ഇടമായി മാറിയിരിക്കുന്നു. നവീകരണത്തിനായി കോടികൾ മാറ്റി വച്ചിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങളൊന്നും നടക്കാത്തതുമൂലം സംരക്ഷണഭിത്തി തകർന്നു വീണു കൊണ്ടിരിക്കുന്നു. കടൽ കരയിലേക്കു കയറി കരയെടുത്തു കടലാക്കി മാറ്റികൊണ്ടിരിക്കുന്പോൾ സംരക്ഷിക്കേണ്ട ഭിത്തിയാണ് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നത്.
കടല്‍ത്തിരമാലകളില്‍ കാല് നനയ്ക്കാന്‍ നിറങ്ങുന്നവര് മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ തിരയില്‍ അകപ്പെടാന്‍ സാധ്യതയേറെ. കൊല്ലം ബീച്ചില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എഴുപതിലധികം പേരാണ് മരിച്ചത്. നൂറുലധികം പേരെ ലൈഫ്ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും രക്ഷപ്പെടുത്തി. കൊല്ലം ബീച്ചിനോട് ചേര്‍ന്നുള്ള കടലില്‍ മിക്കസ്ഥലങ്ങളിലും അപകട സാധ്യത കൂടുതലാണെന്നു ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.
കടലിലേക്ക് ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും വടം കെട്ടിത്തിരിച്ചിട്ടുണ്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുമായി കടലില്‍ ഇറങ്ങുന്ന മുതിര്‍ന്നവര്‍ ഏറെയാണ്. നിയന്ത്രിക്കാൻ ശ്രമിക്കുന്ന ലൈഫ് ഗാർഡുമാരെ അവഗണിക്കാനും മടിക്കാത്ത സഞ്ചാരികളുമുണ്ട്.
കൊല്ലം പോര്‍ട്ടിലേക്കുള്ള കപ്പല്‍ ചാലിന് സമീപത്തുള്ള തീരത്തോട് ചേര്‍ന്ന് നാല് മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെ ആഴത്തിലുള്ള വലിയ കുഴികളാണ് കടലിലുള്ളത്. ലൈഫ് ഗാര്‍ഡുമാരുടെ കണ്ണുവെട്ടിച്ച് കടലില്‍ ഇറങ്ങുന്നവരാണ് ഭൂരിഭാഗവും അപകടത്തില്‍പെടുന്നത്. ഇത്തരക്കാരെ രക്ഷപെടുത്തുക എളുപ്പമല്ല. ലൈഫ് ഗാര്‍ഡ് ഓടിയെത്തുമ്പോഴേക്കും തിരയില്പെട്ടിട്ടുണ്ടാകും.
കാലപ്പഴക്കം ചെന്ന ലൈഫ് ജാക്കറ്റുകള്‍ മാത്രമാണ് ലൈഫ് ഗാർഡുകൾക്കു സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ലൈഫ് ഗാര്‍ഡുകള്‍ സ്വന്തം ജീവന് പണയം വച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. മനക്കരുത്തിന്റെ പിന്‍ബലത്തിലാണ് പലപ്പോഴും ഇവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൊല്ലം ബീച്ചിലെ അപകടം കുറയ്ക്കാന്‍ ഏകദേശം 15 കോടിയുടെ പദ്ധതി തയാറാക്കിയിരുന്നു. തീരത്തുനിന്ന് 200 മീറ്റര്‍ മാറി ബീച്ചിനു സമാന്തരമായി കടലിലെ ആഴം കുറഞ്ഞ ഭാഗത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുക, രണ്ടറ്റങ്ങളിലായി ചെറിയ പുലിമുട്ടുകളും ഉണ്ടാകുക ഇതെല്ലാം നവീകരണത്തിൽപ്പെടുന്നതാണ്. ഇവിടെ തിരമാലകളുടെ ശക്തികുറച്ച് അപകടം ഒഴിവാക്കുകയും കൂടാതെ ബീച്ചിന്റെ നീളം ഒരു കിലോമീറ്റര്‍ വര്‍ധിപ്പിക്കുകയുമായിരുന്നു ലക്ഷ്യം.എന്നാൽ നവീകരണം മാത്രം എങ്ങുമെത്തിയില്ല.
ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്കു ഭീഷണിയായി തെരുവ് നായകളുമുണ്ട്. മണല്പരപ്പില് തെരുവ്നായകള്‍ വിഹരിക്കുകയാണ്. ബീച്ചിലെത്തുന്നവരെ തെരുവ്നായ്ക്കള്‍ ആക്രമിക്കുന്നതും പതിവാണ്. സന്ദര്‍ശകര്‍ ഉപേക്ഷിക്കുന്ന ഭക്ഷ്യമാലിന്യങ്ങള്‍ തേടിയാണ് ഭൂരിഭാഗം തെരുവ്നായ്ക്കളും ബീച്ചിൽ തമ്പടിക്കുന്നത്.
Tags : Be careful when you reach Kollam beach