x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴക്കെടുതി രൂക്ഷം മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ കനത്ത നാ​ശ​ന​ഷ്‌​ടം

വെബ് ഡെസ്ക്
Published: August 3, 2026 03:54 AM IST | Updated: August 3, 2026 03:54 AM IST

മ​ല​മ​ൽ വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​തി​ലും​സ്ഥ​ല​വും ഇ​ടി​ഞ്ഞു​വീ​ണ​പ്പോ​ൾ.

 

മ​ണ്ണാ​ർ​ക്കാ​ട്: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി​ക​ളും വ​ർ​ധി​ച്ചു. മ​ര​ങ്ങ​ൾ​വീ​ണ് റോ​ഡ് ത​ട​സ​മു​ണ്ടാ​യി. തോ​ടു​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞു​ക​വി​ഞ്ഞു.

പെ​രി​മ്പ​ടാ​രി കാ​ഞ്ഞി​രം​പാ​ടം, മ​ല​മ​ൽ വീ​ട്ടി​ൽ വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​തി​ലും​സ്ഥ​ല​വും തൊ​ട്ട​ടു​ത്ത് താ​ഴ്ന്ന​പ്ര​ദേ​ശ​ത്തു​ള്ള പ്ര​സ​ന്ന​യു​ടെ സ്ഥ​ല​ത്തേ​യ്ക്ക് ഇ​ടി​ഞ്ഞു​വീ​ണു. ആ​ള​പാ​യ​മി​ല്ല. അ​ല​ന​ല്ലൂ​ർ മൂ​ന്ന് വി​ല്ലേ​ജി​ൽ വ​ട​ക്കേ​പ്പീ​ടി​ക ഷാ​ജ​ഹാ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് പാ​റ​മ്മ​ൽ ഉ​സ്മാ​ന്‍റെ വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു.

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പൊ​റ്റ​ശ്ശേ​രി ഒ​ന്ന് വി​ല്ലേ​ജി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് വീ​ടി​നു ഭാ​ഗി​ക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ അ​ല​ന​ല്ലൂ​ർ ര​ണ്ട് വി​ല്ലേ​ജി​ൽ ക​ല​ങ്ങോ​ട്ടി​രി പാ​ണം​പൂ​ഴി മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​നു മു​ക​ളി​ൽ മ​രം​വീ​ണ് മേ​ൽ​ക്കൂ​ര​യ്ക്ക് ഭാ​ഗി​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.
കാ​ര്യ​വ​ട്ടം അ​ല​ന​ല്ലൂ​ർ റോ​ഡി​ൽ പ​ച്ചി​ര​പ്പാ​റ ഭാ​ഗ​ത്ത് മ​രം വീ​ണ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. ക​ന​ത്ത​മ​ഴ​യി​ൽ ആ​ര്യ​മ്പാ​വി​ൽ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ന്നു​വീ​ണു.

പ​ടു​വി​ൽ കു​ട്ടി​ഹ​സ​ന്‍റെ മ​തി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു ത​ക​ർ​ന്ന​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഏ​ക​ദേ​ശം 20 അ​ടി നീ​ള​ത്തി​ലു​ള്ള ക​രി​ങ്ക​ൽ മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്.

അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു. സ​മീ​പ​ത്ത് വീ​ട്ടു​കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഓ​ടി മാ​റി​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. മ​ണ്ണാ​ർ​ക്കാ​ടും പ​രി​സ​ര ഭാ​ഗ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

Tags : Nattuvishesham Districtnews Severe Rain

Recent News

Corehub Up