x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​യൂ​ട്ടും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും

വെബ് ഡെസ്ക്
Published: August 3, 2026 04:26 AM IST | Updated: August 3, 2026 04:26 AM IST

ഉ​ത്രാ​ളി​ക്കാ​വി​ൽ ന​ട​ന്ന ഇ​ല്ലം​നി​റ.

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വി​ൽ ഇ​ല്ലം​നി​റ​യും ആ​ന​യൂ​ട്ടും ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണ​വും ന​ട​ന്നു. രാ​വി​ലെ 7.45 ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ൽ​ക​തി​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ശ്രീ​കോ​വി​ലി​ൽ പൂ​ജി​ച്ച് ഭ​ക്ത​ർ​ക്ക് ന​ൽ​കി. തു​ട​ർ​ന്ന് ഗ​ജ​പൂ​ജ, ആ​ന​യൂ​ട്ട് എ​ന്നി​വ ന​ട​ന്നു. കു​മാ​ര​നെ​ലൂ​ർ ദേ​ശം മു​ഖ്യ​ര​ക്ഷ​ധി​കാ​രി ഡോ. ​മോ​ഹ​ൻ​ദാ​സ് ആ​ദ്യ​ഭ​ക്ഷ​ണം ന​ൽ​കി. തു​ട​ർ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ ആ​ന​ഊ​ട്ട് ന​ൽ​കി.

ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സാ​ദ വി​ത​ര​ണ​വും ന​ട​ന്നു. ച​ട​ങ്ങി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ഷ്‌​കു​മാ​ർ, സെ​ക്ര​ട്ട​റി കെ. ​കൃ​ഷ്ണ​കു​മാ​ർ, മീ​ന പു​ഷ്പ​രാ​ജ​ൻ, ജ​യേ​ഷ്‌​കു​മാ​ർ, തു​ള​സി ക​ണ്ണ​ൻ, പി.​ജി. ര​വീ​ന്ദ്ര​ൻ, ര​മേ​ഷ് ക​മ​ല കാ​ര​ൻ, ദേ​വ​സ്വം ഓ​ഫീ​സ​ർ ഹ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ട​ക്കു​നാ​ഥ​ൻ ശി​വ​ൻ,തി​രു​വ​മ്പാ​ടി അ​ർ​ജു​ന​ൻ, പൃ​തു​കോ​വി​ൽ സാ​വി​ത്രി, മ​ച്ചാ​ട് ഗോ​പാ​ല​ൻ എ​ന്നീ ആ​ന​ക​ളാ​ണ് ആ​ന​യൂ​ട്ടി​ൽ പ​ങ്കെ​ടു​ത്ത​ത്.

Tags : Nattuvishesham Districtnews Elephant

Recent News

Corehub Up