x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്കാ​ഞ്ചേ​രി​യി​ൽ സൗ​ജ​ന്യ മെ​ഗാ​മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 3, 2026 04:29 AM IST | Updated: August 3, 2026 04:29 AM IST

വ​ട​ക്കാ​ഞ്ചേ​രി: അ​മ​ല ഫെ​ല്ലോ​ഷി​പ്പ്,ആ​ക്ട്സ് വ​ട​ക്കാ​ഞ്ചേ​രി, അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഗ​വ. ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ൽ​ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ജ​ന​ൽ മെ​ഡി​സി​ൻ, ഡെ​ർ​മ​റ്റോ​‌ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക് സ്,ഗൈ​ന​ക്കോ​ള​ജി, ഓ​ങ്കോ ള​ജി, കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഇ​എ​ൻ​ടി തു​ട​ങ്ങി​യ ചി​കി​ത്സാ‌ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
പാ​പ്പ് സ്മി​യ​ർ ടെ​സ്റ്റ്, ഇ​സി​ജി, ബി​പി, ഷു​ഗ​ർ ടെ​സ്റ്റ്, സൗ​ജ​ന്യ മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. നൂ​റു​പേ​ർ​ക്കു സൗ​ജ​ന്യ കി​ഡ്നി സ്ക്രീ​നിം​ഗ് ടെ​സ്റ്റും ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ വി​ദ​ഗ്ധ ചി​കി​ത്സ ആ​വ​ശ്യ​മു ള്ള​വ​ർ​ക്ക് അ​മ​ല ആ​ശു​പ​ത്രി​യി​ൽ​ത്ത​ന്നെ കോ​പ്പി സേ​വ​ന​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​ന​വും ഐ​പി സേ​വ​ന​ങ്ങ​ൾ​ക്ക് 35 ശ​ത​മാ​ന​വും ഡി​സ്കൗ​ണ്ട് ചി​കി​ത്സ ക്യാ​മ്പി​ലൂ​ടെ ഉ​റ​പ്പുവ​രു​ത്തി​യി​രു​ന്നു.

ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​മ​ല ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ് വി.​വി. ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ല ഹോ​സ്പി റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ജോ​യി​ന്‍റ്് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ മി​നി അ​ര​വി​ന്ദാ​ക്ഷ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​എ​ൻ. വൈ​ശാ​ഖ്, വ​ട​ക്കാ​ഞ്ചേ​രി ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് കു​മാ​ർ മ​ല്ല​യ്യ, സീ​നി​യ​ർ ചേ​മ്പ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റോ​യ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​മ​ല ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി വി. ​അ​നി​രു​ദ്ധ​ൻ സ്വാ​ഗ​ത​വും ആ​ക്‌​ട്സ് വ​ട​ക്കാ ഞ്ചേ​രി സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ സ​ലിം ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Free mega

Recent News

Corehub Up