പേപ്പൽ പതാക ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഏറ്റുവാങ്ങുന്നു.
പുത്തൂർ: വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാളിനോട നുബന്ധിച്ച് പൂത്തൂർ ഫൊറോന കൗൺസിലിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് വിയാനി പദയാത്രയിൽ ആയിരങ്ങൾ അണിനിരന്നു. പുത്തൂർ സെന്റ് തോമസ് ഫൊറോന പള്ളി അങ്കണത്തിൽനിന്ന് ആരംഭിച്ച പദയാത്ര.
മാർ ബോസ്കോ പുത്തൂർ മതബോധന യൂണിറ്റ് പ്രധാന അധ്യാപകൻ ജേക്കബ് കൂനംപ്ലാവിനു പേപ്പൽ പതാക നൽകി ഫ്ലാഗ് ഓഫ് ചെയതു. പുത്തൂർ ഫൊറോന വികാരി ഫാ. ജോജു പനയ്ക്കൽ അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ, പുത്തൂർ ഫൊറോന അസി. വികാരി ഫാ. മൈക്കിൾ തോട്ടുവായ്ക്കുളം, ഫാ. പ്രിൻസ് നായങ്കര, പുത്തൂർ ഫൊറോന കൗൺസിൽ സെക്രട്ടറി അഡ്വ. ഡേവിസ് കണ്ണൂക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
പദയാത്രയിൽ പുത്തൂർ ഫൊറോനയുടെ കീഴിലുള്ള പള്ളികളിൽ നിന്നുള്ള വിശ്വാസികൾ അണിനിരന്നു. മാന്ദാമംഗലം സെന്റ്് ജോൺ മരിയ വിയാനി പള്ളിയിൽ നടന്ന സമാപനത്തിൽ തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സന്ദേശം നൽകി. ഫാ. ബെന്നി കിടങ്ങൻ, ഫാ. നവീൻ മുരിങ്ങാത്തേരി, ഫാ. ജോൺ സൻ ചിറ്റിലപ്പിള്ളി, ഫാ. ജോൺ പോൾ ചെമ്മണൂർ, ഫാ. സ്റ്റാഴ്സൻ കള്ളിക്കാടൻ, ഫാ. ജെസ്റ്റിൻ എലുവത്തിങ്കൽ, ഫാ. ആന്റോ കാഞ്ഞിരത്തിങ്കൽ, ഫാ. ഡെന്നിസ് മാറോക്കി, ഫാ. സെബി വെളിയൻ എന്നിവർ പദയാത്രയ്ക്കു നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Thousands