x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മഴ, വെള്ളക്കെട്ട്: കനത്ത നാശം

വെബ് ഡെസ്ക്
Published: August 3, 2026 04:34 AM IST | Updated: August 3, 2026 04:34 AM IST

തൃ​ക്കൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ൽ.

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ
മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു

തൃ​ക്കൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ തൃ​ക്കൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ റോ​ഡി​ലേ​ക്കാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ​ത്.

റോ​ഡി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​ത് അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ടി​ഞ്ഞ ഭാ​ഗ​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള മ​തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കാ​ല​പ​ഴ​ക്കം ചെ​ന്ന മ​തി​ൽ പു​തു​ക്കി പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ദി​നം​പ്ര​തി നി​ര​വ​ധി രോ​ഗി​ക​ളും നാ​ട്ടു​കാ​രും സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ലേ​ക്ക് മ​തി​ലി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണ​തോ​ടെ ഇ​തു​വ​ഴി​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ൺ തെ​ക്കും​പീ​ടി​ക, പ​ഞ്ചാ​യ​ത്തം​ഗം ഷീ​ബ നി​ഗേ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെത്തി. ​മ​തി​ൽ ഇ​ടി​ഞ്ഞ സം​ഭ​വ​ത്തി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ഞ്ചായ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തെ​ങ്ങ് ക​ട​പു​ഴ​കി
വീ​ടി​നു മു​ക​ളി​ൽ വീ​ണു

വ​ര​ന്ത​ര​പ്പി​ള്ളി: ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​രി​കു​ളം ക​ട​വി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​ന് മു​ക​ളി​ൽ വീ​ണു. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണു തെ​ങ്ങ് വീ​ണ​ത്. ടെ​റ​സി​ലേ​ക്ക് തെ​ങ്ങു വീ​ണ​തോ​ടെ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് തെ​ങ്ങു​വീ​ണ​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു.

ഷ​ട്ട​ർ ഉ​യ​ർ​ത്തി

പു​ന്നം​പ​റ​മ്പ്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​രു​പ്പാ​ക്ക പേ​രേ​പ്പാ​റ ഡാം ​ഷ​ട്ട​ർ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. മി​നി ഡാം ​നി​റ​ഞ്ഞ് കെ​ട്ടി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ഴി​ഞ്ഞ‌​ദി​വ​സം രാ​ത്രി ഏ​ഴോ​ടെ ഷ​ട്ട​ർ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​ത്.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റ്് ഇ.​എ​ൻ. ശ​ശി, വി.​ജി. ജ​യ​സൂ​ര്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Rain and Waterlogging

Recent News

Corehub Up