x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫാം കല്ലൂർക്കാട്, കോ​ട്ട​പ്പ​ടി യൂ​ണി​റ്റ് സ​മ്മേ​ള​നങ്ങൾ

വെബ് ഡെസ്ക്
Published: August 3, 2026 05:31 AM IST | Updated: August 3, 2026 05:31 AM IST

ഇ​ൻ​ഫാം കോ​ട്ട​പ്പ​ടി യൂ​ണി​റ്റ് യോ​ഗം ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ത​മം​ഗ​ലം : ഉ​പോ​ത്പ​ന്ന നി​ർ​മാ​ണ​ത്തി​ലൂ​ടെ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ഷ ര​ഹി​ത അ​ടു​ക്ക​ള​ത്തോ​ട്ട നി​ർ​മാ​ണ​ത്തി​നു​മാ​യി ഇ​ൻ​ഫാം കോ​ട്ട​പ്പ​ടി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി. ​സെന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് കു​ന്നും​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കു​റു​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ജോ​സ് മോ​നി​പ്പി​ള്ളി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ൽ, കാ​ർ​ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, സെ​ക്ര​ട്ട​റി ജെ​യ്സ​ൺ വാ​ലു​മ്മേ​ൽ, സ​ണ്ണി മാ​ട​പ്പി​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ളു​ടെ കാ​ർ​ഡ് വി​ത​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി.

ക​ല്ലൂ​ര്‍​ക്കാ​ട്: കൃ​ഷി​യി​ട​ത്തി​ലെ യ​ന്ത്ര​വ​ത്ക​ര​ണ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത സം​ബ​ന്ധി​ച്ചും വി​ഷ​ര​ഹി​ത അ​ടു​ക്ക​ള​ത്തോ​ട്ട നി​ര്‍​മാ​ണം, കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ന്‍​ഫാം ക​ല്ലൂ​ര്‍​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പാ​രി​ഷ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്ജോ​മി​ന്‍ പാ​ല​ക്കോ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ.​ജോ​സ് മോ​നി​പ്പി​ള്ളി​ല്‍, കാ​ര്‍​ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ള്ള​മ​റ്റം, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ല്‍, സെ​ക്ര​ട്ട​റി ജെ​യ്‌​സ​ണ്‍ വാ​ലു​മ്മേ​ല്‍, എ​ന്‍.​ജെ. ജോ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews INFAM Kallurkad

Recent News

Corehub Up