ബാലവേദിയുടെ നേതൃത്വത്തിൽ പൂച്ചെടികൾ നടുന്നു.
തിരുവില്വാമല: ടൗൺ ബസ് സ്റ്റാൻഡിനു സമീപം വില്വസ്മൃതിയിൽ മാലിന്യങ്ങൾ നീക്കി പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രാമീണവായനശാല ബാലവേദി അം ഗങ്ങളുടെ നേതൃത്വത്തിൽ മനോഹരമായ പൂന്തോട്ടമൊരുക്കി.
നാടിന്റെ സാംസ്കാരിക അടയാളങ്ങൾ കൊത്തിവച്ച സ്മാരകത്തിൽ എട്ടുമണി, പത്തുമണി, ലില്ലി തുടങ്ങിയ ചെറുപൂച്ചെടികളാണു നട്ടുപിടിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്ഷീല പണിക്കർ അധ്യക്ഷത വഹിച്ചു. ഗ്രാമീണവായനശാല സെക്രട്ടറി ബാബു പരശുറാം, ജോയിന്റ് സെക്രട്ടറി ടി.കെ. സുരേഷ് ബാബു, വൈസ് പ്രസി ഡന്റ് എൻ. രാംകുമാർ, ബാലവേദി സെക്രട്ടറി ജാനകി, കെ. ജയപ്രകാശ്കുമാർ, രഘു സീതാറാം, കൃഷ്ണകുമാർ, ശകുന്തള തുടങ്ങിയവർ പങ്കെടുത്തു.