കുട്ടവഞ്ചി തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു.
കാറളം: പഞ്ചായത്തിന്റെ നന്തി തൂവാനം ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചിയുടെയും കയാക്കിന്റെയും ട്രയല്‍റണ്‍ നടത്തി.
തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനംചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം കെ.ബി. ഷെമീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസീന സജയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. നന്തി തൂവാനത്തിന്റെ പ്രകൃതിസൗന്ദര്യവും ജലവിനോദസാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രയല്‍റണ്‍ സംഘടിപ്പിച്ചത്.
Tags : Nattuvishesham Districtnews Coracle