മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ.
വണ്ടിപ്പെരിയാർ: ബഥേൽ പ്ലാന്റേഷൻ സ്ഥലതർക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിൽ നാല് പേർക്ക് മർദനമേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഘട്ടനമുണ്ടായത്. വണ്ടിപ്പെരിയാർ തങ്കമല എസ്റ്റേറ്റിൽ താമസക്കാരനായ എം.എസ്. കുട്ടി (75), ഭാര്യഅംബുജം (70), മകൻ രമേഷ് (45), അയൽവാസി നാഗരാജ് (49 )എന്നിവർക്കാണ് മർദനമേറ്റത്. ആർബിടി കന്പനിയിൽനിന്നു 2008ൽ 1.6 ഏക്കർ സ്ഥലം എം.എസ്. കുട്ടി വിലയ്ക്കുവാങ്ങി കൃഷികൾ നടത്തി വരികയായിരുന്നു. അടുത്ത കാലത്തായി
തങ്കമല എസ്റ്റേറ്റിനോട് ചേർന്നുള്ള സ്ഥലം എസ്റ്റേറ്റ് അധികൃതർ മുറിച്ച് വില്പന നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി കുട്ടിയുടെ സ്ഥലവും വില്പന നടത്താൻ തോട്ടം ഉടമ ശ്രമം നടത്തി. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ എസ്റ്റേറ്റ് അധികൃതർ ഗുണ്ടകളുമായി എത്തി ഇവരുടെ സ്ഥലത്തെ ഏലം കൃഷി നശിപ്പിക്കുകയും മർദിക്കുകയുമായിരുന്നെന്നു കുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.