ബൈബിള്‍ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗവും കോതമംഗലം ബ്രാഞ്ചിന്റെ 50ാം വാര്‍ഷികവും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഉദ്
കോതമംഗലം: ദൈവത്തോടൊപ്പം നില്‍ക്കുമ്പോഴാണ് നമ്മില്‍ ദൈവത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുകയെന്ന് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
ബൈബിള്‍ സൊസൈറ്റി കേരള ഓക്സിലിയറിയുടെ 70ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കോതമംഗലം ബ്രാഞ്ചിന്റെ 50ാം വാര്‍ഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
ദൈവത്തില്‍ നിന്ന് അകലുകയെന്നാല്‍ മനുഷ്യനില്‍നിന്ന് അകലുകയെന്നതാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്താന്‍ ബൈബിള്‍വായന ശീലമാക്കണമെന്ന് ബാവ ഓര്‍മിപ്പിച്ചു.
ബൈബിള്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഡോ.കവിറ്റോ ഷിമോ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വി.എസ്. ഫ്രാന്‍സിസ്, ഡോ.സാമുവല്‍ തെയോഫിലോസ് മെത്രാപ്പോലീത്ത,
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ മെത്രാപ്പോലീത്ത ഡോ.എബ്രഹാം ചാക്കോ, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ഷിബു തെക്കുംപുറം എംഎല്‍എ, ഓക്സിലിയറി സെക്രട്ടറി ജേക്കബ് ആന്റണി കൂടത്തിങ്കല്‍, ട്രഷറര്‍ ഡോ.സാബു ടി.തോമസ്, പ്രഫ. ബേബി എം.വര്‍ഗീസ്, കെ.സി. ഉമ്മന്‍, വൈ.റെജി, ഡോ. സി.ഐ. ഡേവിഡ് ജോയി, സ്റ്റാര്‍ലാ ലൂക്കോ, ജേക്കബ് ജോണ്‍, ഡോ.സന്തോഷ് ജോണ്‍, അഡ്വ. ടി.ജെ. ജോര്‍ജ്, ഡോ.കോശി എം.ജോണ്‍, ഡോ.ആഷ്ലി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ബൈബിള്‍ സൊസൈറ്റിയുടെ ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. ബൈബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ യൂണിറ്റുകള്‍ക്ക് പുരസ്കാരങ്ങള്‍ നല്കി ആദരിക്കുകയും ചെയ്തു.
Tags : Local News Nattuvishesham Ernakulam