ചേർത്തല : തങ്കി സെന്റ് ജോർജ് ഹൈസ്കൂളിലെ കുട്ടികൾക്ക് ലോക സൈക്കിൾ ദിനത്തിൽ കൊച്ചി രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ സൈക്കിൾ സമ്മാനം നൽകി.
സൈക്കിളിന്റെ വിതരണോദ്ഘാടനം കടക്കരപ്പളളി പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ് നിർവഹിച്ചു. രൂപതാ സ്കൂളിലെ അധ്യാപകരുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി തയാറാക്കിയത്. പ്രഥമാധ്യാപിക കെ.ജെ. മിനി, വാർഡംഗം കെ.ജെ. സെബാസ്റ്റ്യൻ, സിസ്റ്റർ ഗ്രേസ് ലിൻ, ഷെറിൻ എൽ സബത്ത്, എ.ജി. തോമസ്, സി.ജെ. ജസ്റ്റിൻ, ജോസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Bicycles given newcomers