മാള: റോഡപകടത്തിൽപ്പെട്ട് വഴിയരികിൽ സൂക്ഷിച്ചിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സ്റ്റേഷൻറൗഡിയുമായ യുവാവ് പിടിയിൽ. മാള കുരുവിലശേരി വടാശേരി പ്രശാന്തിനെയാണ് (30) റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒമ്പതിന് രാത്രിയിൽ മാളപള്ളിപ്പുറം എസ് വളവിൽ വച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റോഡ് സൈഡിൽ കയറ്റി വച്ചിരുന്ന ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. മാള പോലീസ് സ്റ്റേഷൻ എസ്ഐ ഒ.പി. അനിൽകുമാർ, ജിഎഎസ്ഐ രമേശൻ, ആളൂർ പോലീസ് സ്റ്റേഷൻ എസ്ഐ ടി.എ. ജെയ്സൺ, സിപിഒമാരായ വിശാഖ്, ശ്രീജിത്ത്, അരുൺ ടി. എ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : nattu vishesham Bike theft