x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്സവാശംസകള്‍നേര്‍ന്ന് ബിഷപ്പും ഇമാമും


Published: May 8, 2026 01:52 AM IST | Updated: May 8, 2026 01:52 AM IST

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി​യെ പൊ​ന്നാ​ട​യ​ണി​യി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട്ടാ​യ്മ​ക​ളും ഒ​ത്തു​കൂ​ട​ലു​ക​ളു​മാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സാ​ഹോ​ദ​ര്യ​വും സൗ​ഹാ​ര്‍​ദ​വും മ​ത​മൈ​ത്രി​യും നി​ല​നി​ര്‍​ത്തു​ന്ന​തെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍.

കൂ​ട​ല്‍​മാ​ണി​ക്യ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​വ​സ്വം ചെ​യ​ര്‍​മാ​നെ സ​ന്ദ​ര്‍​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും പ​ര​സ്പ​രം കൈ​കോ​ര്‍​ത്തു നി​ല്‍​ക്കു​ന്ന​ത് ഈ ​നാ​ടി​ന്‍റെ ത​നി​മ​യാ​ണ് തെ​ളി​യി​ക്കു​ന്ന​ത്. മ​ത​സൗ​ഹാ​ര്‍​ദ കൂ​ട്ടാ​യ്മ​യി​ല്‍ ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ്് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് ഇ​മാം ക​ബീ​ര്‍ മൗ​ല​വി എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

ബി​ഷ​പ്സ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ല്‍​ഫി​ന്‍ കോ​പ്പു​ള്ളി, ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് പി.​വി. ശി​വ​കു​മാ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മ​തി പ്ര​സി​ഡ​ന്‍റ്് ഷാ​ജു പാ​റേ​ക്കാ​ട​ന്‍, രൂ​പ​ത മു​ന്‍ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ഷോ​ബി കെ. ​പോ​ള്‍, നി​സാ​ര്‍ അ​ഷ​റ​ഫ്, കൂ​ട​ല്‍​മാ​ണി​ക്യം ദേ​വ​സ്വം മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. കെ.​ജി. അ​ജ​യ​കു​മാ​ര്‍, രാ​ഘ​വ​ന്‍ മു​ള​ങ്ങാ​ട​ന്‍, വി.​സി. പ്ര​ഭാ​ക​ര​ന്‍, കെ. ​ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Bishop and Imam nattuvishesham local news

Recent News

Corehub Up