x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി പ​ണ​വും കി​റ്റു​മാ​യി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു: ടി.​എ​ൻ. പ്ര​താ​പ​ന്‍


Published: April 6, 2026 01:52 AM IST | Updated: April 6, 2026 01:52 AM IST

വാടാനപ്പിള്ളിയിൽ ഭക്ഷ്യകി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത സ്ഥാപനത്തിന്‍റെ ഗോ​ഡൗ​ണി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ത​ടി​ച്ചു​കൂ​ടി​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ. (വാർത്ത അഞ്ചാം പേജിൽ)

വാ​ടാ​പ്പി​ള്ളി: മ​ണ​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ബി​ജെ​പി പ​ണ​വും കി​റ്റു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും മ​ണ​ലൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ടി.​എ​ന്‍. പ്ര​താ​പ​ന്‍. വാ​ടാ​ന​പ്പി​ള്ളി​യി​ൽ കി​റ്റു​ക​ള്‍ പി​ടി​കൂ​ടി​യ​ത് ഒ​രു​ദാ​ഹ​ണം മാ​ത്ര​മാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ​ണ​വും കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ബി​ജെ​പി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ക​ർ ചെ​യ്യു​ന്ന​തെ​ന്നും പ്ര​താ​പ​ൻ ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​യോ​ജ​മ​ക​മ​ണ്ഡ​ല​ത്തി​ല്‍ മൈ​ക്രോ ലെ​വ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രെ ഉ​ട​ന്‍ നി​യ​മി​ക്ക​ണം. യു​ഡി​എ​ഫി​ന്‍റെ ജാ​ഗ്ര​താ സ​മി​തി​ക​ള്‍ ഇ​നി എ​ല്ലാ ബൂ​ത്തു​ക​ളി​ലും ഉ​ണ്ടാ​വും. സം​ഘ​പ​രി​വാ​റി​ന്‍റെ പ​ണാ​ധി​പ​ത്യ​ത്തി​നെ​തി​രേ ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ മ​ണ​ലൂ​രി​ല്‍ ശ​ക്ത​മാ​ക​ണ​മെ​ന്നും ടി.​എ​ന്‍. പ്ര​താ​പ​ന്‍ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തെ ബി​ജെ​പി
അ​പ​ഹാ​സ്യ​മാ​ക്കു​ന്നു: സി​പി​എം

തൃ​ശൂ​ർ: ജ​നാ​ധി​പ​ത്യ​ത്തെ അ​പ​ഹാ​സ്യ​മാ​ക്കു​ന്ന പ​ണാ​ധി​പ​ത്യ​മാ​ണു ബി​ജെ​പി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തെ​ന്നു സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്.

തൃ​ശൂ​രി​ലും വാ​ടാ​ന​പ്പി​ള്ളി​യി​ലും കൈ​യോ​ടെ പി​ടി​കൂ​ടി​യ കി​റ്റ് വി​ത​ര​ണം പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും ഇ​തി​നെ എ​തി​ർ​ക്ക​ണം. കേ​ര​ള​ത്തി​ലെ സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ക്രി​യ​യെ അ​ട്ടി​മ​റി​ക്കാ​നാ​ണു ബി​ജെ​പി ശ്ര​മം.

കേ​ന്ദ്ര​മ​ന്ത്രി​മാ​രെ​യും ഇ​ത​ര സം​സ്ഥാ​ന എം​പി​മാ​രെ​യും ക്യാ​ന്പ് ചെ​യ്യി​പ്പി​ച്ചു പ​ണ​ക്കൈ​മാ​റ്റം ന​ട​ത്തു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഗൗ​ര​വ​ത്തി​ൽ കാ​ണ​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി​ക്കെ​തി​രേ ക​ള്ള​പ്ര​ചാ​ര​ണം:
ജ​സ്റ്റി​ൻ ജേ​ക്ക​ബ്

തൃ​ശൂ​ർ: മ​ണ​ലൂ​ർ, തൃ​ശൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി ബി​ജെ​പി​യു​ടെ വി​ജ​യം ത​ട​യാ​നു​ള്ള ശ്ര​മ​മാ​ണ് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ന​ട​ത്തു​ന്ന​തെ​ന്നു ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്.

ഒ​രു തെ​ളി​വു​മി​ല്ലാ​തെ ബി​ജെ​പി നേ​താ​ക്ക​ളെ അ​പ​മാ​നി​ക്കാ​നാ​ണു ശ്ര​മം. ബി​ജെ​പി​യു​ടെ മ​ഹാ സ​ന്പ​ർ​ക്കം ന​ട​ത്തു​ന്ന ദി​വ​സ​മാ​ണ് ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. തൃ​ശൂ​രി​ലെ ജ​ന​ത ബി​ജെ​പി​യെ നെ​ഞ്ചോ​ടു ചേ​ർ​ത്തു. കി​റ്റു ന​ൽ​കി​യ​തി​നു തെ​ളി​വി​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നി​ട്ടും സു​നി​ൽ കു​മാ​റും ടി.​എ​ൻ. പ്ര​താ​പ​നും പൊ​റാ​ട്ടു നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി വ​ൻ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : T.N. Prathapan nattuvishesham local news

Recent News

Corehub Up