x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ല്‍ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് അ​റ​സ്റ്റി​ല്‍


Published: June 18, 2026 03:57 AM IST | Updated: June 18, 2026 03:57 AM IST

ര​ഞ്ജു ത​ങ്ക​പ്പൻ

അ​ടൂ​ർ: ആ​ഭി​ചാ​ര​ക്രി​യ​യു​ടെ മ​റ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്ി​ല്‍ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബി​ജെ​പി കൊ​ല്ലം ഈ​സ്റ്റ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും പോ​രു​വ​ഴി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്റു​മാ​യ കൊ​ല്ലം പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് തെ​ക്ക് ക​ള​ത്തി​വി​ള കാ​ഞ്ഞി​ര​വി​ള വ​ട​ക്ക​തി​ല്‍ ര​ഞ്ജു ത​ങ്ക​പ്പ​ന്‍ (അ​മ്പാ​ടി-50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ദാ​മ്പ​ത്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ള്ള വീ​ടു​ക​ളി​ല്‍ അ​ത് പ​രി​ഹ​രി​ക്കാ​ന്‍ എ​ന്ന പേ​രി​ല്‍ പൂ​ജ​ക​ള്‍ ന​ട​ത്തി​വ​ന്നി​രു​ന്ന ആ​ളാ​ണ് ഇ​യാ​ള്‍.

ഇ​ത്ത​ര​ത്തി​ല്‍ കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള പൂ​ജ​ക​ള്‍​ക്കാ​യി അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ത്രം പൂ​ജ​ക​ള്‍​ക്കെ​ന്ന പേ​രി​ല്‍ വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ക്കി മ​റ്റു​ള്ള​വ​രെ ഇ​യാ​ള്‍ വീ​ട്ടി​ല്‍ നി​ന്ന് അ​ക​റ്റി. തു​ട​ര്‍​ന്നാ​യി​രു​ന്നു പീ​ഡ​ന​ശ്ര​മം. കു​ട്ടി വി​വ​രം വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച് അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും  കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ര​ഞ്ജു ത​ങ്ക​പ്പ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​യി​രു​ന്നു.

അ​ടൂ​ര്‍ എ​സ്എ​ച്ച്ഒ അ​ജ​യ​ന്‍, എ​സ്‌​ഐ​മാ​രാ​യ പ്ര​തീ​ഷ്, അ​നൂ​പ് രാ​ഘ​വ​ന്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ രാ​ജ​ഗോ​പാ​ല്‍ നി​തി​ന്‍ സു​രേ​ഷ് സു​നി​ത എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് പ​ങ്കു​ണ്ടോ എ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ര​ഞ്ജു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up