തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലഡ് കാൻസർ സമ്മിറ്റിന് സിഇഒ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: രക്താർബുദങ്ങളായ മൈലോമ, ലിംഫോമ, ലുക്കീമിയ എന്നീ രോഗങ്ങളുടെ രോഗിർണയ രംഗത്തെയും ചികിത്സാരംഗത്തെയും അത്യാധുനിക മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഹെമറ്റോളജി, ഹെമാറ്റോ-ഓങ്കോളജി, കാർട്, സെൽ തെറാപ്പി, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിലീവേഴ്സ് ബ്ലഡ് കാൻസർ സമ്മിറ്റ് 2026 സംഘടിപ്പിച്ചു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ സ്മരണാർഥം സമാരംഭിച്ച സ്മാരകപ്രഭാഷണം സമ്മേളനത്തിന്റെ ഭാഗമായി നടന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഹെമറ്റോളജി വിഭാഗം പ്രഫസറും ഡയറക്ടറുമായ ഡോ. ബിജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി.
ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബിജു ജോർജിനെ ആദരിച്ച് ഉപഹാരം സമർപ്പിച്ചു.
അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത് , അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ജോൺസൺ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, ഹെമറ്റോളജി വിഭാഗം മധാവി ചെപ്സി സി. ഫിലിപ്പ്, ഫാ. തോമസ് വർഗീസ്, എച്ച്ആർ വിഭാഗം മേധാവി സുധാ മാത്യു എന്നിവർ പ്രസംഗിച്ചു.