x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യ​ലി​ൽ കാ​ണാ​താ​യ ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: August 5, 2026 11:47 PM IST | Updated: August 5, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: വേ​മ്പ​നാ​ട് കാ​യ​ലി​ൽ ക​ക്കാ വാ​രാ​ൻ​പോ​യി കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ചാ​രം​പ​റ​മ്പ് ഏ​ഴാം വാ​ർ​ഡി​ൽ ക​ന്നേ​ക്ക​ൽ പു​തു​വ​ൽ വീ​ട്ടി​ൽ ബാ​ബു (55) ആ​ണ് മ​രി​ച്ച​ത്.

മു​ഹ​മ്മ ഭാ​ഗ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ വി​ള​ക്കു​മ​രം ജെ​ട്ടി ഭാ​ഗ​ത്ത് വ​ള്ള​വും വ​ല​യും ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്നും കോ​ട്ട​യ​ത്ത് നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ വീ​ണ്ടും തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് മു​ഹ​മ്മ ഭാ​ഗ​ത്തുവ​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews Body

Recent News

Corehub Up