സജി
ചെമ്പന്തൊട്ടി: പള്ളം പാലത്തിന് സമീപം തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മുതുകാട്ടിൽ സജി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പാലത്തിന്റെ അഞ്ഞൂറ് മീറ്ററോളം താഴെഭാഗത്ത് തോട്ടിൽനിന്ന് കാസർഗോഡ് നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഇന്നലെ രാവിലെ പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്തത്. ചൊവ്വാഴ്ചയാണ് സജിയെ ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. ഫയർഫോഴ്സ്, പൊലിസ്, നാട്ടുകാർ എന്നിവർ ചേർന്ന് മൂന്ന് ദിവസമായി തെരച്ചിൽ നടത്തുകയായിരുന്നു. ഭാര്യ: ലീന ചെമ്പന്തൊട്ടി കാഞ്ഞിരത്തിങ്കൽ കുടുംബാംഗം. മക്കൾ: ആൽവിൻ, മെൽവിൻ.
Tags : Body of middle aged man swept