x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് നേട്ടം : കോ​ത​മം​ഗ​ല​ത്തി​ന് 572 കോ​ടി


Published: June 20, 2026 04:30 AM IST | Updated: June 20, 2026 04:30 AM IST

നി​ർ​ദ്ധി​ഷ്ഠ ചേ​ലാ​ട് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം നി​ർ​മാ​ണം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ്ഥ​ലം.

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന് വ​ൻ നേ​ട്ടം. നി​ർ​മാ​ണം മു​ട​ങ്ങി​ക്കി​ട​ന്ന ചേ​ലാ​ട് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യം പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​നം ഉ​ൾ​പ്പെ​ടെ വി​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി 572 കോ​ടി രൂ​പ ബ​ജ​റ്റി​ൽ കോ​ത​മം​ഗ​ല​ത്തി​നാ​യി വ​ക​കൊ​ള്ളി​ച്ച​താ​യി ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​റി​യി​ച്ചു.

ഏ​ക​ദേ​ശം 300 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്കാ​യി 21 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ കാ​യി​ക മേ​ഖ​ല​യ്ക്ക് പു​തി​യ ഊ​ർ​ജം പ​ക​രു​ന്ന​തി​നൊ​പ്പം കോ​ത​മം​ഗ​ല​ത്തെ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക ഭൂ​പ​ട​ത്തി​ൽ ശ്ര​ദ്ധേ​യ കേ​ന്ദ്ര​മാ​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​യാ​ണ് ഇ​ത്.

എം​എ കോ​ള​ജ് - ത​ങ്ക​ളം റോ​ഡ്- ഒ​രു​കോ​ടി, അ​ടി​വാ​ട്ട് പാ​ലം പു​ന​ർ​നി​ർ​മാ​ണം- ഒ​രു കോ​ടി, ക​വ​ള​ങ്ങാ​ട് പ​രീ​ക്ക​ണ്ണി റോ​ഡ് - ഒ​രു കോ​ടി, വാ​ര​പ്പെ​ട്ടി എ​ട്ടാം മൈ​ൽ ക​ണി​യാം​കു​ടി ക​ട​വ് റി​വ​ർ റോ​ഡ് - ഒ​രു കോ​ടി, കു​ട്ട​മ്പു​ഴ ബം​ഗ്ലാ​വ് ക​ട​വ് പു​തി​യ​പാ​ലം - ഒ​രു കോ​ടി, എ​സ്എ​ൻ​ഡി​പി ക​വ​ല കു​ഞ്ഞി തൊ​മ്മ​ൻ റോ​ഡ് നെ​ല്ലി​മ​റ്റം (ഉ​പ്പു​കു​ളം റോ​ഡ് ) - ഒ​രു കോ​ടി, ബ്ലാ​വ​ന ക​ല്ലേ​ലി​മേ​ട് പാ​ലം - ഒ​രു കോ​ടി, വാ​യ​ന​ശാ​ല​പ്പ​ടി- വ​ലി​യ പാ​റ കാ​ട്ടാ​ട്ടു​കു​ളം നെ​ല്ലി​മ​റ്റം റോ​ഡ് - ഒ​രു​കോ​ടി, നെ​ല്ലി​മ​റ്റം ഉ​പ്പും​കു​ളം റോ​ഡ്- 60 ല​ക്ഷം, ചെ​റു​വ​ട്ടൂ​ർ അ​ടി​വാ​ട്ട് പാ​ലം - 60 ല​ക്ഷം,

കോ​ത​മം​ഗ​ലം പെ​രു​മ്പ​ൻ​കു​ത്ത് റോ​ഡ് ( കു​ട്ട​മ്പു​ഴ മു​ത​ൽ പൂ​യം​കു​ട്ടി വ​രെ) - ഒ​രു കോ​ടി, കോ​ത​മം​ഗ​ലം ന്യൂ ​ബൈ​പ്പാ​സ് (ത​ങ്ക​ളം മു​ത​ൽ മ​ല​യി​ൻ​കീ​ഴ്) - ഒ​രു കോ​ടി, നെ​ല്ലി​ക്കു​ഴി കിം​സ് റോ​ഡ് ര​ണ്ടാം​ഘ​ട്ടം - ഒ​രു കോ​ടി, തൃ​ക്കാ​രി​യൂ​ർ ഗ​വ. എ​ൽ പി ​സ്കൂ​ൾ ര​ണ്ടാം​ഘ​ട്ടം- 20 ല​ക്ഷം, നേ​ര്യ​മം​ഗ​ലം ഫ​യ​ർ സ്റ്റേ​ഷ​ൻ - ഒ​രു കോ​ടി, കു​ട്ട​മ്പു​ഴ എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് - ഒ​രു കോ​ടി, കോ​ത​മം​ഗ​ലം തൃ​പ്പൂ​ണി​ത്തു​റ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം ഒ​രു കോ​ടി, നെ​ല്ലി​ക്കു​ഴി കിം​സ് റോ​ഡ് ര​ണ്ടാം​ഘ​ട്ടം - ഒ​രു​കോ​ടി

ഇ​ഞ്ച​ത്തൊ​ട്ടി പാ​ലം, പു​ലി​മ​ല പാ​ലം- 40 ല​ക്ഷം, ത​ങ്ക​ളം -കാ​ക്ക​നാ​ട് റോ​ഡ്, നേ​ര്യ​മം​ഗ​ലം- ഇ​ഞ്ച​ത്തൊ​ട്ടി റോ​ഡ്, ഇ​ല​വും​പ​റ​മ്പ് -നാ​ടു​കാ​ണി റോ​ഡ്- ഒ​രു​കോ​ടി​കു​ട്ട​മ്പു​ഴ- പി​ണ​ർ​കു​ടി - ആ​ന​ന്ദം​കു​ടി റോ​ഡ് - ഒ​രു കോ​ടി എ​ന്നീ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ബ​ജ​റ്റി​ൽ ധ​നാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​വാ​റ്റു​പു​ഴ​യ്ക്ക് 14.70 കോ​ടി​

മൂ​വാ​റ്റു​പു​ഴ: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ല്‍ മൂ​വാ​റ്റു​പു​ഴയ്​ക്ക് മി​ക​ച്ച നേ​ട്ടം ല​ഭി​ച്ച​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. അ​നു​മ​തി​ക്കാ​യി ബ​ജ​റ്റി​ലേ​ക്ക് എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച 30 പ​ദ്ധ​തി​ക​ളും ഇ​ടം പി​ടി​ച്ചു. ഇ​തി​ല്‍ ആ​റ് പ​ദ്ധ​തി​ക​ള്‍​ക്ക് 14.70 കോ​ടി അ​നു​വ​ദി​ച്ച​താ​യി എം​എ​ല്‍​എ അ​റി​യി​ച്ചു.

റോ​ഡ് പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് ബ​ജ​റ്റി​ല്‍ കൂ​ടു​ത​ല്‍ തു​ക വ​ക​യി​രു​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യി സ​ര്‍​ക്കാ​രി​ന് ന​ല്‍​കി​യി​രു​ന്നു. അ​മ്പ​ലം​പ​ടി - വീ​ട്ടൂ​ര്‍ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന് 3.50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ള്‍ സി​റ്റി മാ​ര്‍​ക്ക​റ്റ് വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി​യും മൂ​വാ​റ്റു​പു​ഴ​ക്കാ​യി ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യു​ടെ കാ​യി​ക രം​ഗ​ത്തെ സ​മ​ഗ്ര​മാ​യ വ​ള​ര്‍​ച്ച​ക്ക് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍ നി​ര്‍​മി​ക്കും. ഇ​തി​നാ​യി 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചു. വ​ഴ​ക്കാ​ല​ക്ക​ണ്ടം മ​രു​തൂ​ര്‍ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 70 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കും ബ​ജ​റ്റ് അം​ഗീ​ക​രം ന​ല്‍​കി.

വാ​ളി​യ​പ്പാ​ടം മാ​റാ​ടി റോ​ഡും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍ നി​ര്‍​മി​ക്കും. ഇ​തി​നാ​യി അ​ഞ്ച് കോ​ടി ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചു. മൂ​വാ​റ്റു​പു​ഴ മാ​റാ​ടി റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് നാ​ല് കോ​ടി​യു​ടെ പ​ദ്ധ​തി​ക്കും അ​നു​മ​തി ല​ഭ്യ​മാ​യി. ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ഞ്ച് കോ​ടി മാ​ത്ര​മാ​ണ് ഓ​രോ വ​ര്‍​ഷ​വും ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​ന്ന​തോ​ടെ മു​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​നോ​ടു​ള്ള സ​മീ​പ​നം മാ​റി​യെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. ബ​ജ​റ്റി​ല്‍ ഇ​ടം പി​ടി​ച്ച മ​റ്റു പ​ദ്ധ​തി​ക​ള്‍ കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

പി​റ​വ​ത്തി​ന് 20.5 കോ​ടി​

പി​റ​വം: പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ മ​രാ​മ​ത്ത് ജോ​ലി​ക​ള്‍​ക്കാ​യി 20.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. 2026-27 ലെ ​പു​തു​ക്കി​യ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ മു​ല്ലൂ​ര്‍​പ​ടി-​ക​ള​മ്പൂ​ര്‍ റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 7.5 കോ​ടി​യും രാ​മ​മം​ഗ​ലം ഗ​വ. സ്‌​കൂ​ളി​നു മു​ന്‍​വ​ശം റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​റു കോ​ടി രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മം​ഗ​ല​ത്തു​പ​ടി- മാ​മ​ല​ശേ​രി റോ​ഡി​നു നാ​ലു​കോ​ടി രൂ​പ​യും അ​ഞ്ച​ല്‍​പ്പെ​ട്ടി- മാ​മ​ല​ശേ​രി റോ​ഡി​നു മൂ​ന്നു കോ​ടി​യും കൊ​ള്ളി​ക്ക​ല്‍- കൊ​ച്ചു​പ​ള്ളി റോ​ഡി​നു ര​ണ്ടു​കോ​ടി രൂ​പ​യും ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

മു​ള്ളൂ​ര്‍​പ​ടി - ക​ള​മ്പൂ​ര്‍ റോ​ഡി​നു 8.8 കി​ലോ​മീ​റ്റ​റാ​ണു ദൂ​രം. 2.5 കോ​ടി രൂ​പ മാ​ത്ര​മാ​ണു ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത്. എ​ന്നാ​ല്‍, റോ​ഡ് പൂ​ര്‍​ണ​മാ​യും പു​നഃ​നി​ര്‍​മി​ക്കാ​ന്‍ ഈ ​തു​ക അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ല്‍, മ​ന്ത്രി പ്ര​ത്യേ​ക വി​ഷ​യ​മാ​യെ​ടു​ത്ത് നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യാ​ണു അ​ഞ്ചു​കോ​ടി രൂ​പ​യും കൂ​ടി ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച​ത്. ഇ​തി​നാ​ൽ പൂ​ര്‍​ണ​മാ​യും റോ​ഡ് ന​വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും.

മൂ​വാ​റ്റു​പു​ഴ​യാ​റി​നു കു​റു​കെ​യു​ള്ള പി​റ​വം എ​ക്‌​സൈ​സ് ക​ട​വ് പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി 75 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം​ത​ന്നെ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കൂ​ത്താ​ട്ടു​കു​ളം റിം​ഗ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ഏ​ഴു​കോ​ടി​യും കൂ​ത്താ​ട്ടു​കു​ളം മം​ഗ​ല​ത്തു​താ​ഴം എ​ല്‍​പി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​നാ​യി ര​ണ്ടു​കോ​ടി​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up