ചക്കിട്ടപാറ ടൗണിൽ കോൺക്രീറ്റ് കെട്ടിടത്തിന്റെ മേൽ ഭാഗത്ത് താർപായ വിരിച്ച നിലയിൽ.
ചക്കിട്ടപാറ: രണ്ട് നിലകളിലായി 35 ൽപ്പരം മുറികളുള്ള പഴയ കോൺക്രീറ്റ് കെട്ടിടം ചോർന്നൊലിച്ച് അപകട ഭീഷണി ഉയർത്തുന്നു. ചക്കിട്ടപാറ ടൗണിലാണ് രണ്ട് റോഡുകൾക്ക് അഭിമുഖമായി സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ ബിൽഡിംഗ് സ്ഥിതി ചെയുന്നത്.മേൽ നിലയിലെ ചോർച്ചയുള്ള കോൺക്രീറ്റ് മെയിൻ സ്ലാബ് താർ പായ ഇട്ട് മൂടിയിരിക്കുകയാണ്.
കെട്ടിടത്തിന്റെ ബലക്ഷയം കാരണം ഒന്നാം നിലയിലെ ബഹു ഭൂരിപക്ഷം മുറികളിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോയിരിക്കുകയാണ്. താഴെ നിലയുടെ കാര്യവും ശോച്യാവസ്ഥയിലാണ്.
പ്രശ്നം പഞ്ചായത്തധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിൽ മുമ്പ് പല തവണപെടുത്തിയിരുന്നെങ്കിലും അനങ്ങാപ്പാറ അധികൃതർ നയം തുടരുകയാണ്. അപകടം സംഭവിക്കുന്നതിനു മുമ്പ് നടപടി എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.