x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം; സ്വർണവും പണവും കവർന്നു


Published: July 9, 2026 06:43 AM IST | Updated: July 9, 2026 06:43 AM IST

ശാ​സ്താം​കോ​ട്ട: പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും അ​റു​പ​തി​നാ​യി​രം രൂ​പ​യും ക​വ​ര്‍​ന്നു. മു​തു​പി​ലാ​ക്കാ​ട് പ​ടി​ഞ്ഞാ​റ് ക​ലാ സ​ദ​നം ത​ങ്ക​മ​ണി​യ​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ത​ങ്ക​മ​ണി​യ​മ്മ​യും സ​ഹാ​യി​യാ​യ സ്ത്രീ​യും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

ത​ങ്ക​മ​ണി​യ​മ്മ​യെ ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ഹാ​യി​യാ​യ സ്ത്രീ ​എ​ല്ലാ ദി​വ​സ​വും വീ​ട്ടി​ല്‍ വ​ന്ന് ഭ​ക്ഷ​ണം ത​യാ​റാ​ക്കി കൊ​ണ്ടു പോ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ക​ത​ക് തു​റ​ന്നു കി​ട​ക്കു​ന്ന​തു​ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. സി​സി​ടി​വി ക്യാ​മ​റ സം​വി​ധാ​ന​വും ക​വ​ര്‍​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൈ​നാ​ഗ​പ്പ​ള്ളി ഉ​ദ​യാ ജം​ക്ഷ​നി​ലും കു​ന്ന​ത്തൂ​ര്‍ ഐ​വ​ര്‍​കാ​ല​യി​ലും ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി​യി​ലും വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ ശ്ര​മം ഉ​ണ്ടാ​യി.

Tags : Local News Nattuvishesham Kollam

Recent News

Corehub Up