x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ത​ച്ചി​റ​യി​ൽ പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്കും; ന​ട​പ​ടി​ക്കു തു​ട​ക്കം


Published: July 3, 2026 03:18 AM IST | Updated: July 3, 2026 03:18 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ജി. എ​ൽ​ദോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും നെ​ന്മാ​റ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച.

നെ​ന്മാ​റ: കൈ​ത​ച്ചി​റ പ്ര​ദേ​ശ​ത്ത് വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട് അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ്ര​ദേ​ശ​ത്ത് ര​ണ്ടു​പു​ലി​ക​ളെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ന്മാ​റ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.
തു​ട​ർ​ച്ച​യാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ച​ർ​ച്ച​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ർ​ഥി​ക​ൾ, ക​ർ​ഷ​ക​ർ, ക​ന്നു​കാ​ലി വ​ള​ർ​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭീ​തി​യോ​ടെ​യാ​ണ് ദി​വ​സേ​ന പു​റ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പു​ലി​യെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യ്ക്കു​ശേ​ഷം പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള കൂ​ട് സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റി​ന് ക​ത്ത​യ​ച്ച​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​നു​മ​തി ല​ഭി​ക്കു​ന്ന​തു​മു​ത​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി കൂ​ട് സ്ഥാ​പി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കൈ​ത​ച്ചി​റ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പു​ലി​യു​ടെ സാ​ന്നി​ധ്യം പ​ല​ത​വ​ണ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ച്ചു​വ​രി​ക​യാ​ണ്. വ​നം​വ​കു​പ്പും പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡി​എ​ഫ്ഒ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ജി. എ​ൽ​ദോ, അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ശ്വ​രി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ​സ്.​എം. ഷാ​ജ​ഹാ​ൻ, ആ​ർ. ക​ന​ക​ല​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. വി​നോ​ദ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു സു​രേ​ഷ്, ജി​ൻ​സി ബാ​ബു, ഷാ​നി​ഫ് അ​ഫ്സ​ൽ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ദീ​പ് നെ​ന്മാ​റ, എ. ​മോ​ഹ​ന​ൻ, എ. ​ശി​വ​പ്ര​സാ​ദ്, കെ. ​എ​ൻ. കൃ​ഷ്ണ​ദാ​സ്, വി​ജ​യ​ൻ, അ​ജീ​ഷ് വ​ക്കാ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District news

Recent News

Corehub Up