യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന് ശശി തരൂര്‍ എംപി പിറന്നാള്‍ കേക്ക് നല്കുന്നു.
സിറിയക് തോമസ് (യുഡിഎഫ്)
പീരുമേട്ടിലെ യുഡിഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന് പ്രചാരണത്തിരക്കിനിടയില്‍ പിറന്നാള്‍ മധുരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുമളിയിലെത്തിയ ശശി തരൂര്‍ എംപി സ്ഥാനാര്‍ഥിക്ക് മധുരം നല്കി. ഇന്നലെ കുമളി പഞ്ചായത്തിലായിരുന്നു സിറിയക് തോമസിന്റെ പര്യടനം. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ പോഷക സംഘടകളുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഷോ കുമളി ഒന്നാംമൈലില്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു.
ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, ഇബ്രാഹിംകുട്ടി കല്ലാര്‍, ഷാജി പൈനാടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ. സലിം കുമാര്‍ (എൽഡിഎഫ്)
പീരുമേട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. സലിം കുമാര്‍ ഇന്നലെ കുമളി പഞ്ചായത്തില്‍ പര്യടനം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ചെങ്കരയില്നിന്നാണ് പര്യടനം ആരംഭിച്ചത്. പിന്നീട് കുമളി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. ചെങ്കരയില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വി.കെ. ബാബുക്കുട്ടി ഉദ്ഘാടനം ചെയ്തു. ജോസ് ഫിലിപ്പ്, വി.ആര്. ശശി, ജോണി ചെരുവുപറമ്പില്‍, ആര്. തിലകന്, ഇ.എസ്. ബിജിമോള്‍, പി.എസ്. രാജന്, രാരിച്ചന്‍ നീറണാകുന്നേല്‍, സോബിന്‍ സോമന്, എസ്. സാബു എന്നിവര്‍ പ്രസംഗിച്ചു. ചോറ്റുപാറ, ശാന്തിഗിരി, അട്ടപ്പള്ളം, മന്നാക്കുടി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്കി. പര്യടനം ഇന്ന് വൈകുന്നേരം കുമളി ടൗണില്‍ സമാപിക്കും.
രതീഷ് വരകുമല (എന്‍ഡിഎ)
പീരുമേട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രതീഷ് വരകുമലയുടെ തെരഞ്ഞെടുപ്പ് പര്യടനം 35-ാംമൈലില്‍ നിന്നാരംഭിച്ചു. തുടര്‍ന്ന് കല്ലേപ്പാലം സെന്റ് ആന്റണീസ് പള്ളി, പാലൂര്‍ക്കാവ് ഉമാമഹേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പെരുവന്താനം പഞ്ചായത്ത് കണ്‍വന്‍ഷനിലും പങ്കെടുത്തു. തുടന്ന് പെരുവന്താനം ടൗണില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. കൊക്കയാര്‍ പഞ്ചായത്ത് കണ്‍വന്‍ഷനിലും തുടര്‍ന്നു നടന്ന റോഡ് ഷോയിലും സ്ഥാനാര്‍ഥി പങ്കെടുത്തു.
Tags : Peerumedu nattuvishesham local news