കൽപ്പറ്റ: ഏഴ് ലിറ്റർ മാഹി മദ്യവും 304 ഗ്രാം കഞ്ചാവും കൈവശം വച്ചകുറ്റത്തിന് വയോധികനെ അറസ്റ്റ് ചെയ്തു.
അന്പലവയൽ പുത്തൻപുരയിൽ പി. രാമചന്ദ്രൻ(73) നെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. രമേഷും സംഘവും പിടികൂടിയത്.
പ്രീവന്റീവ് ഓഫീസർ സി.ഡി. സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മിഥുൻ, കെ. സുരേഷ്, എം.ജെ. ഷിനോജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എം. അനിത, ടി.പി. സുദിവ്യഭായി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഗ്രേഡ് ഒന്ന് ടി.പി. സന്തോഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Tags : nattu vishesham Cannabis Mahi liquor