മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ.
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അങ്കണത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പൊലിസ് കണ്ടെടുത്തു. അഞ്ചു മുതൽ ആറു ആഴ്ചകൾ വരെ വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം കണ്ടെടുത്തത്.
ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തെ ജനറേറ്റർ റൂമിനോട് ചേർന്നാണ് ചെടികൾ കണ്ടത്. ചെടികൾക്ക് ഓരോന്നിനും 105, 60 സെന്റീമീറ്ററുകൾ നീളമുണ്ട്. എസ്ഐ മാരായ എം.എസ്. അഭയ് ചന്ദ്, എസ്.ജെ. രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘത്തിന് ലഭിച്ച രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു.
Tags : NattuVishesham DistrictNews